കോവിഡ് ഉത്ഭവം സംബന്ധിച്ച് അന്വേഷണം നടത്തി 90 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കൊവിഡ് വൈറസിന്റെ തുടക്കം ലാബില്‍ നടന്ന അപകടത്തെ തുടര്‍ന്നാണോ എന്നും അന്വേഷണ പരിധിയിലുണ്ട്. മറ്റൊരു പ്രശസ്തമായ വാദം വൈറസ് ബാധിച്ച മൃഗങ്ങളുമായുള്ള സമ്പര്‍ക്കമാണോ എന്നുള്ളതാണ്.

കോവിഡ് ബാധിച്ച് ലോകത്ത് ഇതുവരെ മുപ്പത് ലക്ഷത്തോളം ആളുകളാണ് മരണമടഞ്ഞത്. അതിനാല്‍ത്തന്നെ കോവിഡ് പോലൊരു മഹാമാരിയുടെ ഉത്ഭവം സംബന്ധിച്ച് അന്വേഷണം നടത്തേണ്ടത് അത്യാവശ്യമാണെന്ന് ബൈഡന്‍ വ്യക്തമാക്കി. അതേസമയം അന്വേഷണം സംബന്ധിച്ച്  ചൈനയുടെ നിസ്സഹകരണം അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ഇത്തരം കാര്യങ്ങള്‍ രാജ്യങ്ങള്‍ പരസ്പരം കൈമാറേണ്ടതാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു.

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here