ലോകത്ത് പടര്‍ന്നുപിടിക്കുന്ന മഹാമാരിയായ കോവിഡിന്റെ ഉത്ഭവം ഉടനെ കണ്ടെത്തണമെന്ന് മുന്നറിയിപ്പുമായി അമേരിക്കന്‍ ഗവേഷകന്‍ ഡോ. പീറ്റര്‍ ഹോട്ടെസ്. കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ഹോട്ടസിന്റെ മുന്നറിയിപ്പ്. ‘കോവിഡ്-26, കോവിഡ് 32 എന്നീ വൈറസുകളാണ് ഇനി ലോകത്ത് വ്യപിക്കാന്‍ ഇരിക്കുന്നത്. കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്തിയാല്‍ ഇത് തടയാനാകും. അന്വേഷണത്തിനായി ഹുബൈ പ്രവിശ്യയില്‍ നിന്നുള്ള ഗവേഷകര്‍, പകര്‍ച്ചവ്യാധി വിദഗ്ധര്‍, വൈറോളജിസ്റ്റ്, ബാറ്റ് ഇക്കളോജിസ്റ്റ് എന്നിവരുടെ സംഘത്തെ ആവശ്യമാണ്. കൊറോണയുടെ ഉറവിടം കണ്ടെത്താന്‍ ചൈനയുടെ സഹകരണം ഉണ്ടായേ തീരുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കൊറോണയുടെ ഉത്ഭവം സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്തി 90 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഹോട്ടസിന്റെ പ്രതികരണം. അന്വേഷണം നടത്തിയാലും കൃത്യമായി ഒരു ഉത്തരം നല്‍കാന്‍ കഴിയില്ലെന്ന് ഹോട്ടസ് പറഞ്ഞു. വുഹാനിലെ വൈറോളജി ലാബാണ് കൊറോണയുടെ പ്രഭവ കേന്ദ്രമെന്നാണ് പ്രചരിക്കുന്നത്. ഇത് തെറ്റാണെന്ന് തെളിയിക്കാന്‍ ചൈന തെളിവുകള്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തിലാണ് ഡോ. പീറ്റര്‍ ഹോട്ടെസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here