ന്യൂയോർക്ക്: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ പ്രസിഡൻറ് സുധീർ നമ്പ്യാർ ജനറൽ സെക്രട്ടറി പിന്റൊ കണ്ണംപള്ളി, ട്രഷറർ സെസിൽ ചെറിയാൻ, അസോസിയേറ്റ് സെക്രട്ടറി ഷാനു രാജൻ മറ്റ് റിജിയൻ ഭാരവാഹികൾ  എന്നിവർ ചേർന്ന്  ഇന്ന് ഇറക്കിയ സംയുക്ത പ്രസ്താവനയിൽ ഏതെങ്കിലും ചെറു സംഘടനകൾ പുതിയ മേഖലയിൽ രൂപംകൊള്ളുകയും അവരുടെ അറിവില്ലായ്മ കൊണ്ട് യുണൈറ്റഡ് സ്റ്റേറ്റ്സ് രജിസ്ട്രേഡ് മാർക്ക് ആയ “വേൾഡ് മലയാളി കൗൺസിലിന്റെ” പേരും  ഒഫീഷ്യൽ ലോഗോയും ദുരുപയോഗപ്പെടുത്തുകയൊ  സംഘടനയുടെ പേര് അനധികൃതമായി ഉപയോഗിക്കുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശനമായ നിയമ നടപടികൾ നേരിടേണ്ടി വരും എന്ന് അറിയിച്ചു.
“വേൾഡ് മലയാളി കൗൺസിൽ” എന്ന പേരും അതിൻറെ ഒഫീഷ്യൽ ലോഗോയും  അനധികൃതമായി ചില വ്യാജ സംഘടനകൾ ഉപയോഗിക്കുന്നതും അതിലൂടെ ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയുടെ പേര് ദുരുപയോഗം ചെയ്ത് കളങ്കപ്പെടുത്തുന്നതും ശ്രദ്ധയിൽ പെട്ടതിന്റെ വെളിച്ചത്തിലാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നതിലേക്ക് ഭാരവാഹികൾ എത്തിച്ചേർന്നത്.
റിപ്പോർട്ട് : അജു വാരിക്കാട് .

1 COMMENT

Leave a Reply to Mathew Jacon Cancel reply

Please enter your comment!
Please enter your name here