വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളുന്നതിനുള്ള അധികാരം ജോ ബൈഡനില്ലെന്ന് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി. അമേരിക്കയുടെ പ്രസിഡന്റ് ആണെന്ന അധികാരം ഉപയോഗിച്ച് വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളാന്‍ കഴിയില്ലെന്നും നാന്‍സി പെലോസി പ്രതികരിച്ചു. വായ്പ തിരിച്ചടക്കാനുള്ള സമയം നീട്ടിക്കൊടുക്കാനല്ലാതെ വായ്പാ തുക പൂര്‍ണ്ണമായി എഴുതിത്തള്ളാന്‍ പ്രസിഡന്റിന് അധികാരമില്ലെന്നും നാന്‍സി പെലോസി കൂട്ടിച്ചേര്‍ത്തു.

അക്കാര്യം നടപ്പിലാക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂ. ചര്‍ച്ച ചെയ്തുള്ള നയരൂപീകരണം പ്രസിഡന്റിന്റെ അധികാരപരിധിയില്‍ പെടുന്നതല്ല. അതേസമയം എല്ലാവരുടേയും വായ്പ എഴുതിത്തള്ളുക എന്നത് പ്രായോഗികമല്ലെന്നും പെലോസി വ്യക്തമാക്കി. ഓരോരുത്തരുടേയും സാമ്പത്തിക സ്ഥിതി വിലയിരുത്തി അര്‍ഹരായവര്‍ക്ക് ആനുകൂല്യം ലഭ്യമാക്കും.

50,000 ഡോളര്‍ വരെയുള്ള വിദ്യാഭ്യാസ വായ്പകള്‍ എഴുതിത്തള്ളുന്നതിന് പ്രസിഡന്റ് എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സെനറ്റ് മെജോറിറ്റി ലീഡര്‍ ചക് ഷുമേര്‍, സെനറ്റര്‍ എലിസബത്ത് വാറന്‍ ഉള്‍പ്പെടെയുള്ളവര്‍ ബൈഡനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യത്തിലാണ് നാന്‍സി പെലോസിയുടെ പ്രതികരണം. നിലവില്‍ അനുവദിച്ചിരിക്കുന്ന വിദ്യാഭ്യാസ വായ്പാ ഇളവ് സെപ്റ്റംബറില്‍ അവസാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here