പി പി ചെറിയാന്‍

മിഷിഗണ്‍: വാക്സീന്‍ സ്വീകരിക്കാതെ കോവിഡ് ബാധിച്ചു മരിച്ച മാതാപിതാക്കള്‍ അനാഥരാക്കിയത് 23 മുതല്‍ 15 വയസ്സുവരെയുള്ള ഏഴു കുട്ടികളെ. സെപ്തംബര്‍ 9 വ്യാഴാഴ്ചയാണ് 44 വയസ് പ്രായമുള്ള ട്രോയ്, ഷാര്‍ലിറ്റ് ഗ്രീന്‍ ദമ്പതികള്‍ കോവിഡ് ബാധിച്ചു മരിച്ചതായി അറിയിച്ചത്. ഫ്ലോറിഡാ ആശുപത്രിയില്‍ കോവിഡിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാര്‍ലിറ്റ് തിങ്കളാഴ്ചയും ഭര്‍ത്താവ് ട്രോയ് ചൊവ്വാഴ്ചയുമാണ് അന്തരിച്ചത്.

കോവിഡ് പോസിറ്റീവായി ഗുരുതരാവസ്ഥയില്‍ ദിവസങ്ങളോളമാണ് ട്രോയ് ആശുപത്രിയില്‍ മരണവുമായി മല്ലടിച്ചു കിടന്നത്. ഭാര്യയുടെ മരണം അറിഞ്ഞതോടെ ഗുരുതരാവസ്ഥയിലായിരുന്ന ട്രോയ്ക്ക് ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്ന് ട്രോയിയുടെ സഹോദരി ടിക്കി ഗ്രീന്‍ പറഞ്ഞു. 14 വയസ്സു മുതല്‍ അടുത്തറിയമായിരുന്ന ഇവര്‍ 22 വര്‍ഷം മുമ്പാണ് വിവാഹിതരായത്.

ഇരുവരും ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്നതിനിടയില്‍ വിവാഹ വാര്‍ഷികവും ആഘോഷിച്ചതായി ടിക്കി പറഞ്ഞു. കോവിഡ് വാക്സീന്‍ സ്വീകരിക്കാത്ത എല്ലാ കുടുംബാംഗങ്ങളോടും ഉടനെ വാക്സിനേറ്റ് ചെയ്യണമെന്നാണ് ടിക്കി അഭ്യര്‍ഥിച്ചിരുന്നത്. വാക്സിനേറ്റ് ചെയ്തു മരിക്കുന്നവരുടെ എണ്ണത്തേക്കാള്‍ പതിന്മടങ്ങാണ് വാക്സിനേറ്റ് ചെയ്യാതെ മരിക്കുന്നവരുടെ എണ്ണം. മാതാപിതാക്കള്‍ കോവിഡ് വാക്സീന്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ ഏഴു കുട്ടികളും ഇങ്ങനെ ഒരവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരുമായിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

LEAVE A REPLY

Please enter your comment!
Please enter your name here