അമേരിക്കന്‍ ഭരണകൂടത്തെ സഹായിച്ചിരുന്ന പരിഭാഷകനും കുടുംബവും അഫ്ഗാനില്‍ നിന്ന് രക്ഷപ്പെട്ടു. അമേരിക്കയെ സഹായിക്കുന്നവരെ തിരഞ്ഞുപിടിച്ചു കൊല്ലുന്ന താലിബാന്‍ ഭീകരരില്‍ നിന്ന് കുടുംബത്തോടൊപ്പമാണ് അമാന്‍ പുറത്തുകടന്നത്. അമാനെയും കുടുംബത്തേയും മുന്‍ അഫ്ഗാന്‍ സൈനികര്‍ 600 കിലോമീറ്റര്‍ ദൂരം താണ്ടി പാകിസ്താനിലേക്ക് എത്തിച്ചതായാണ് വിവരം.

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരപകടത്തില്‍ നിന്നും ജോ ബൈഡനെ രക്ഷപ്പെടുത്തിയ വ്യക്തിയാണ് അമാന്‍. ബൈഡനും സംഘവും സഞ്ചരിച്ചിരുന്ന ഹെലിക്കോപ്ടര്‍ ശക്തമായ മഞ്ഞുകാറ്റിനെ തുടര്‍ന്ന് അഫ്ഗാനിസ്താനിലെ ഉള്‍പ്രദേശത്ത് അടിയന്തരമായി നിലത്തിറക്കിയപ്പോള്‍ രക്ഷാപ്രവര്‍ത്തക സംഘത്തില്‍ അമാനുമുണ്ടായിരുന്നു. താലിബാന്‍ ഭീകരര്‍ കൊലപ്പെടുത്താതിരിക്കാന്‍ അവരുടെ ഭാഷയില്‍ സംസാരിച്ചാണ് അമാന്‍ ബൈഡനേയും മറ്റ് ഉദ്യോഗസ്ഥരേയും താലിബാന്റെ പിടിയില്‍ നിന്നും അന്ന് മോചിപ്പിച്ചത്.

താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ ദയവ് ചെയ്ത് എന്നെയും കുടുംബത്തേയും ഇവിടെ നിന്ന് രക്ഷിക്കണമെന്ന് അമാന്‍ ബൈഡനോട് അഭ്യര്‍ത്ഥിച്ചിരുന്നു. അമാനേയും അദ്ദേഹത്തിന്റെ കുടുംബത്തെയും അഫ്ഗാനില്‍നിന്ന് പുറത്തുകൊണ്ടുവരാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചിരുന്നു. അഫ്ഗാനില്‍ താലിബാന്‍ മുന്നേറുന്നതിനിടെ അമേരിക്കയുടെ വിസ സംവിധാനം ശരിയാക്കാന്‍ അമാന് സാധിച്ചിരുന്നില്ല.

 

 

LEAVE A REPLY

Please enter your comment!
Please enter your name here