ഒരു വയസ്സാണ് പ്രായമെങ്കിലും മാസം 75000 രൂപ വരുമാനമുണ്ടാക്കുന്ന ഒരു കുഞ്ഞ് സെലിബ്രിറ്റിയുണ്ട് അമേരിക്കയില്‍. ഒരു ചെറിയ യാത്രാബ്ലോഗറാണ് ഇപ്പോള്‍ ഇപ്പോള്‍ ഈ ഒരു വയസ്സുകാരന്‍. മാസം ആയിരം ഡോളര്‍ സമ്പാദിക്കുന്നതിന് പുറമേ സ്വന്തം ചെലവുകള്‍ക്കുള്ള തുകയും ഈ കുഞ്ഞുവാവ നേടുന്നുണ്ട്. തനിക്കാവശ്യമായ ഡയപ്പറുകളും വൈപ്പുകളും അടക്കം സ്‌പോണ്‍സര്‍ഷിപ്പിലൂടെ നേടിയെടുക്കാന്‍ ഈ കൊച്ചുമിടുക്കനു സാധിക്കുന്നുണ്ട്.

യാത്രാ ബ്ലോഗര്‍മാരായ ജെസ്സിന്റെയും സ്റ്റീവിന്റെയും മകന്‍ ബ്രിഗ്‌സ് ഡാരിങ്ടണാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. ഇതിനിടെ 16 ഓളം യു.എസ്. സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചാണ് ബ്രിഗ്‌സ് ഡാരിങ്ടണ്‍ സാമൂഹ്യ മാദ്ധ്യമങ്ങളുടേയും കമ്പനികളുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്. മൂന്നാഴ്ച പ്രായമുള്ളപ്പോള്‍ നെബ്രാസ്‌കയിലേക്കായിരുന്നു ബ്രിഗ്‌സ് ഡാരിങ്ടണിന്റെ ആദ്യ യാത്ര. ഒമ്പത് ആഴ്ച പ്രായമെത്തിയപ്പോള്‍ ആദ്യ വിമാനയാത്ര.

കാന്‍സാസ്, യൂട്ട, അരിസോണ, ഫ്‌ലോറിഡ, അലാസ്‌ക, ന്യൂ മെക്‌സിക്കോ എന്നിവയുള്‍പ്പെടെ 16 ഓളം യു.എസ്. സംസ്ഥാനങ്ങളിലൂടെയാണ് ഈ കുട്ടി സെലിബ്രിറ്റി യാത്ര ചെയ്തത്. ഇതു വഴി മാസം 1000 ഡോളറാണ് സമ്പാദിച്ചത്. ഇതോടകം 45 ഓളം വിമാനയാത്രകള്‍ ഈ കുട്ടി സെലിബ്രറ്റി നടത്തിക്കഴിഞ്ഞു. ആളുകളെ യാത്രകളിലേക്ക് ആകര്‍ഷിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായ കുറഞ്ഞ വ്യക്തി ബ്രിഗ്‌സ് ആയിരിക്കുമെന്നാണ് അമ്മയായ ജെസിന്റെ വിലയിരുത്തല്‍.

ഓരോ സ്ഥലങ്ങളിലും സന്ദര്‍ശിക്കുമ്പോള്‍ കുട്ടി ഡാരിങ്ടണിന്റെ പ്രതികരണവും സന്തോഷവുമെല്ലാം കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തുന്നവയാണ്. അലാസ്‌കയിലെ കരടികള്‍, ന്യൂ മെക്‌സിക്കോയിലെ ആല്‍ബുക്കര്‍ക്കിയിലെ ബലൂണ്‍ ഫിയസ്റ്റ, യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കിലെ ചെന്നായ്ക്കള്‍, യൂട്ടയിലെ അതിലോലമായ കമാനം, കാലിഫോര്‍ണിയയിലെ ബീച്ചുകള്‍ തുടങ്ങി നിരവധി കാഴ്ചകളാണ് കുട്ടി സെലിബ്രിറ്റി ഇതുവരെ കാണികളിലേക്കെത്തിച്ചത്.

ചുരുങ്ങിയ സമയം കൊണ്ട് ബ്രിഗ്‌സ് സ്‌പോണസര്‍മാരെയും കമ്പനികളെയും ആകര്‍ഷിച്ചു. ടിക് ടോക്കില്‍ 2.5 ലക്ഷം ആരാധകരും ഇന്‍സ്റ്റാഗ്രാമില്‍ 34,000 ഫോളോവേഴ്‌സും ബ്രിഗ്‌സിനുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here