മുംബൈയില്‍ നിന്ന്­ പ്രസിദ്ധീകരിക്കുന്ന “മെട്രോ മിറര്‍’ മാസിക അഞ്ചാംവാര്‍ഷികത്തോടനുബന്ധിച്ച്­ പ്രവാസി മലയാളികള്‍ക്കായി ചെറുകഥാമത്സരം നടത്തുന്നു. കേരളത്തിനു പുറത്ത്­ അന്യസംസ്ഥാനങ്ങളിലും വിദേശങ്ങളിലും കഴിയുന്ന മലയാളികള്‍ക്ക്­ മത്സരത്തില്‍ പങ്കെടുക്കാം. ഒന്നാം സ്ഥാനത്തിനര്‍ഹമാകുന്ന കഥയ്ക്ക്­ പതിനായിരം രൂപയും രണ്ടാംസ്ഥാനത്തിനര്‍ഹമാകുന്ന കഥയ്ക്ക്­ അയ്യായിരം രൂപയും പ്രശസ്­തിപത്രവും നല്കും.

സമ്മാനാര്‍ഹമായ കഥകള്‍ മെട്രോ മിററില്‍ പ്രസിദ്ധീകരിക്കും. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ അഞ്ചു പേജില്‍ കവിയാത്ത കഥയുടെ ഡിടിപി ചെയ്ത കോപ്പി അയയ്­ക്കുക. മുമ്പ്­ പ്രസിദ്ധീകരിച്ചതോ, ഏതെങ്കിലും പ്രസിദ്ധീകരണത്തിലേക്ക്­ അയച്ചതോ അല്ല കഥയെന്ന്­ സ്വയം സാക്ഷ്യപ്പെടുത്തണം. കഥാകൃത്തിന്റെ പേരും വിലാസവും ഫോണ്‍ നമ്പറും ഈമെയില്‍ ഐഡിയും പ്രത്യേകം പേപ്പറില്‍ എഴുതി സമര്‍പ്പിക്കണം. കഥകള്‍ 2016 മാര്ച്ച്­ 31­നകം ലഭിച്ചിരിക്കണം.

വിലാസം:
Chief Editor, METRO MIRROR, 336 / 1002, Sector 3,
Kalpatharu – Srishti Complex, Mira Road – 401 107, Maharasthra
e-mail: mteromirrormagazine@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here