ഷിക്കാഗോ: ഷിക്കാഗോ കെ സി എസ് ന്റെ ആഭിമുഖ്യത്തില്‍ ഭാഗ്യ സ്മരണാര്‍ഹാരായ ദൈവദാസന്‍ മാര്‍ മാത്യൂ മാക്കീല്‍, മാര്‍ അലക്‌സാണ്ടര്‍ ചൂളപറമ്പില്‍, മാര്‍ തോമസ്­ തറയില്‍ എന്നീ പിതാക്കന്മാരുടെ ഓര്‍മ്മയാചരണം മാര്‍ച്ച് 19 ശനിയാഴ്ച്ച വൈകിട്ട് 7 മണിക്ക് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. തുടര്‍ന്ന് കെ സി എസ് ഓര്‍ക്കെസ്ട്രാ, നര്‍മ്മവേദി, എന്റര്‍ടെയിന്‍മെന്റ് കമ്മറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ മ്യൂസിക്കല്‍ കോമഡി നൈറ്റും അരങ്ങേറും. കെ സി എസ് പ്രസിഡണ്ട്­ ജോസ് കണിയാലിയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ മ്യൂസിക്കല്‍ കോമഡി നൈറ്റ് ഡി കെ സി സി ചെയര്‍മാന്‍ സിറിയക്ക് പുത്തെന്‍പുരയില്‍ ഉദ്ഘാടനം ചെയ്യും.

പ്രാര്‍ഥനാശുശ്രൂഷകള്‍ക്ക് സേക്രട്ട് ഹാര്‍ട്ട്­ ഫൊറോനാ വികാരി ഫാ. എബ്രഹാം മുത്തോലത്ത് നേതൃത്വം നല്‍കും. ക്‌നാനായ സമുദായത്തിലെ ഗായകര്‍ക്കും നര്‍മ്മം അവതരിപ്പിക്കുവാന്‍ കഴിവുള്ളവര്‍ക്കും ഷിക്കാഗോ കെ സി എസ് വേദി ഒരുക്കി പ്രോത്സാഹനങ്ങള്‍ നല്‍കും. വിശദ വിവരങ്ങള്‍ക്ക് സജി മാലിത്തുരുത്തെല്‍( 630 479 8573) , ജോയി കുടശ്ശെരില്‍ (630 699 8573), ഷാബിന്‍ കുരുട്ടുപറമ്പില്‍ (773 870 3390), ജോബി പണയപറമ്പില്‍ (847 644 3149), സണ്ണി ഇണ്ടിക്കുഴി (630 674 7869), ജോയി വരകാലായില്‍ (630 715 1346), ജസ്റ്റിന്‍ തെങ്ങനാട്ട് (847 287 5125), ഡെന്നി പുല്ലാപ്പള്ളില്‍ (847 644 9418).

LEAVE A REPLY

Please enter your comment!
Please enter your name here