പി പി ചെറിയാന്‍

മിഷിഗണ്‍: മിഷിഗണ്‍ ഓക്സ്ഫോര്‍ഡ് ഹൈസ്‌ക്കൂള്‍ പതിനഞ്ചുക്കാരന്‍ നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ എണ്ണം നാലായി. പരിക്കേറ്റ ആശുപത്രിയില്‍ കഴിയുന്ന ഏഴുപേരിക്ക് പതിനാലുവയസ്സുള്ള പെണ്‍കുട്ടി ശസ്ത്രക്രിയക്കുശേഷം വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയിലാണെന്നും അധികൃതര്‍ ഡിസംബര്‍ 1ന് അറിയിച്ചു.

പതിനഞ്ചു വയസ്സുക്കാരന്‍ വെടിവെക്കുവാന്‍ ഉപയോഗിച്ച ഐ.എം. സിഗ് സോര്‍ ഗണ്‍ ബ്ലാക്ക് ഫ്രൈഡെയില്‍. പിതാവ് വാങ്ങിയ ഗണ്ണായിരുന്നുവെന്നും, നിരവധി റൗണ്ട് വെടിയുണ്ടകള്‍ ഉപയോഗിക്കാന്‍ ശക്തിയുള്ളതായിരുന്നുവെന്നും പോലീസ് പറഞ്ഞു. പതിനഞ്ചുക്കാരനെ പിടികൂടിയപ്പോള്‍ സ്‌ക്കൂള്‍ ഹാളിലേക്ക് ഇറങ്ങിവന്ന് കൂടുതല്‍ ബുളറ്റുകള്‍ ലോഡ് ചെയ്യുവാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. തക്ക സമയത്തു പിടികൂടാന്‍ കഴിഞ്ഞതിനാല്‍ കൂടുതല്‍ അപകടം ഒഴിവാക്കുയെന്നും ഓക്ക്ലാന്റ് കൗണ്ടിഷെറിഫ് മൈക്കിള്‍ പറഞ്ഞു.

കൊല്ലപ്പെട്ട നാലു വിദ്യാര്‍ത്ഥികളുടെ വിശദവിവരങ്ങള്‍ പോലീസ് മാധ്യമങ്ങള്‍ക്ക് നല്‍കി. ടാറ്റ് മയര്‍(16), ഹന്നാ ജൂലിയാന(41), മാഡിസിന്‍ ബാള്‍ഡ് വിന്‍(17), ജസ്റ്റിന്‍ ഷില്ലിംഗ്(14). പ്രതി ഈതന്‍ ക്രംമ്പ്ലി(15)ക്കെതിരെ ടെറൊറിസം, മര്‍ഡര്‍ തുടങ്ങിയ കുറ്റങ്ങളാണ് ചാര്‍ജ് ചെയ്തിരിക്കുന്നത് കോടതിയില്‍ ഹാജരാക്കിയ ഈതന് ജാമ്യം നിഷേധിച്ച് ഓക്ക്ലാന്റ് കൗണ്ടി ജയിലിലേക്കയച്ചു. കൂടുതല്‍ ചാര്‍ജ്ജുകള്‍ വേണമോ എ്ന് പിന്നീട് തീരുമാനിക്കുമെന്ന് ഓക്ക്ലാന്റ് കൗണ്ടി പ്രോസിക്യൂട്ടര്‍ കേരണ്‍ മെക്ക് ഡൊണാള്‍ഡ് അറിയിച്ചു.


LEAVE A REPLY

Please enter your comment!
Please enter your name here