ജീമോൻ റാന്നി

ഹൂസ്റ്റൺ: മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) ന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികൾ ഡിസംബർ 26 നു  ഞായറാഴ്ച വൈകുന്നേരം 5 മുതൽ ആരംഭിക്കും.

മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരളാ ഹൗസിൽ (1415 Packer Ln, Stafford, Tx)  വച്ചാണ്  പരിപാടികൾ സംഘടിപ്പിക്കുന്നത്.  വൈവിധ്യമാർന്ന വർണ്ണപ്പകിട്ടാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായിരിക്കും ഈ വർഷത്തെ  ആഘോഷമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്രിസ്തുമസ് ഗാനങ്ങൾ, അടിപൊളി പാട്ടുകൾ, സ്‌കിറ്റുകൾ, നൃത്തങ്ങൾ തുടങ്ങിയ പരിപാടികൾ ആഘോഷത്തെ മികവുറ്റതാക്കും.    

ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ പ്രസിഡണ്ട് റവ. ഫാ. ഐസക്ക് ബി.പ്രകാശ് ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകും.    

ഹൂസ്റ്റണിലെ പ്രവാസി മലയാളിക്കിടയിൽ ആദ്യമായി നടത്തുന്ന ഒരു ക്രിസ്മസ് കാരൽ  റൗണ്ട്സ് ഗാന മത്സരം ആഘോഷത്തെ ധന്യമാക്കും. ഹൂസ്റ്റണിലെ  നിരവധി ഗാനസംഘങ്ങളാണ് മൽസരത്തിനായി ഒരുങ്ങുന്നത്.

ആഘോഷ സമാപനത്തോടനുബന്ധിച്ചു വിഭവ സമൃദ്ധമായ ക്രിസ്മസ് ഡിന്നറും ഉണ്ടായിരിക്കും.

ഈ ആഘോഷ പരിപാടിയിലേക്ക് ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് മാഗ് ഭാരവാഹികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here