ക്രിസ്മസ് ദിനത്തില്‍ കാമുകിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. കാലിഫോര്‍ണിയ സ്വദേശിയായ സൗള്‍ നവ എന്ന യുവാവാണ് അറസ്റ്റിലായത്. തൗസന്‍ഡ്‌സ് ഓക്സിലെ വീട്ടില്‍ വെച്ചാണ് ഇയാള്‍ കാമുകിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. 21കാരനായ സൗള്‍ 24കാരിയായ കാമുകിയെയാണ് ക്രിസ്മസ് ദിനത്തില്‍ കൊലപ്പെടുത്തിയത്.

മാരകമായ ആക്രമണത്തിന് ശേഷമാണ് യുവാവ് കാമുകിയെ കൊലപ്പെടുത്തിയതെന്ന് പോലീസിനെ ഉദ്ധരിച്ച് ഫോക്‌സ് 11 റിപ്പോര്‍ട്ട് ചെയ്തു. മരണത്തിന് മുമ്പ് യുവതി പീഡിപ്പിക്കപ്പെട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അതിനു മുന്‍പ് മരണപ്പെട്ടിരുന്നു.

കൊലപാതകം, പീഡനം എന്നീ കുറ്റങ്ങളാണ് പ്രതിയായ സൗള്‍ നവയ്ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് മില്യണ്‍ ഡോളറിന്റെ ജാമ്യത്തിലാണ് ഇയാള്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. ഇയാള്‍ കാമുകിയെ പീഡിപ്പിച്ചു കൊലപ്പെടുത്താനുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here