പി പി ചെറിയാന്‍

മിസ്സോറി: ക്രിസ്മസ് രാവില്‍ കാമുകനെ വാള്‍ കൊണ്ടു നിരവധി തവണ വെട്ടിക്കൊലപ്പെടുത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് ഈസ്റ്റ് മിസ്സോറിയില്‍ നിന്നും 115 മൈല്‍ ദൂരെയുള്ള കേപ് ജിറാര്‍ഡി യുവിലായിരുന്നു സംഭവം. ബ്രിട്ടണി വില്‍സണ്‍ (32) ആണ് കാമുകനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്.

ക്രിസ്മസ് രാവില്‍ രക്തത്തില്‍ കുളിച്ച വസ്ത്രവുമായി നിന്നിരുന്ന ബ്രിട്ടണി ആ രാത്രി കാമുകനോടൊപ്പമാണു ചെലവഴിച്ചത്. പൊലിസ് സംഭവ സ്ഥലത്തെത്തുമ്പോള്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ ബ്രിട്ടണി വീടിനു മുന്‍വശത്തുണ്ടായിരുന്നു. വെട്ടാന്‍ ഉപയോഗിച്ച വാളും മുന്‍വശത്തു തന്നെ കിടന്നിരുന്നു. സംഭവം കണ്ട സമീപത്തുള്ള ഒരു സ്ത്രീയാണു പൊലിസിനെ വിവരം അറിയിച്ചത്.

സ്ഥലത്തെത്തി വീട്ടില്‍ പരിശോധിച്ച പോലിസ് 34 വയസ്സുള്ള കാമുകന്‍ ഹാരിസണ്‍ സ്റ്റീഫന്‍ ഫോസ്റ്ററുടെ മൃതശരീരം നിരവധി വെട്ടുകളേറ്റ നിലയില്‍ കണ്ടെത്തി രാത്രിയില്‍ രണ്ടുപേരും മയക്കുമരുന്ന് കഴിച്ചിരുന്നതായും കാമുകന്റെ ശരീരത്തില്‍ മറ്റു പലരും കയറിയിരുന്നതായും അവരില്‍ നിന്നും മോചനം നല്‍കുന്നതിനാണു വെട്ടിക്കൊലപ്പെടുത്തിയതെന്നും ബ്രിട്ടണി പൊലിസിനോടു പറഞ്ഞു.

ഡിസംബര്‍ 26 ന് കോടതിയില്‍ ഹാജരാക്കിയ ബ്രിട്ടണിക്ക് 2 മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചു. ഫസ്റ്റ് ഡിഗ്രി മര്‍ഡറിനു ഇവര്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here