MIAMI, FLORIDA - FEBRUARY 01: A sign reading, 'masks required in this area,' is seen as travelers prepare to check-in for their Delta Airlines flight at the Miami International Airport on February 01, 2021 in Miami, Florida. An executive order signed by U.S. President Joe Biden last week mandates mask-wearing on federal property and on public transportation as part of his plan to combat the coronavirus (COVID-19) pandemic. (Photo by Joe Raedle/Getty Images)

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: ട്രാവല്‍ മാസ്‌ക്ക് മാന്‍ഡേറ്റ് മാര്‍ച്ച് 18ന് അവസാനിക്കാനിരിക്കെ ഒരു മാസത്തേക്കു കൂടി (ഏപ്രില്‍ 18 വരെ) ദീര്‍ഘിപ്പിച്ചുകൊണ്ട് റ്റി.എസ്.എ. ഉത്തരവിറക്കി. പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ഹബ് തുടങ്ങിയവയിലാണ് മാസ്‌ക് ഏപ്രില്‍18 വരെ നിര്‍ബന്ധമാക്കി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ (TSA) പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.

സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍(C.D.C)യുടെ നിര്‍ദ്ദേശ പ്രകാരമാണ് പുതിയ തീരുമാനമെടുത്തതെന്ന് മാര്‍ച്ച് 19 വ്യാഴാഴ്ച ടി.എസ്സ.എ. അധികൃതര്‍ അറിയിച്ചു. കോവിഡ് 19 ലവല്‍ അടിസ്ഥാനമാക്കി റ്റി.എസ്.എയും സി.ഡി.സി.യും നടത്തിയ പഠന റിപ്പോര്‍ട്ടു ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. ഏപ്രില്‍ 18 വരെ നീട്ടിയിട്ടുണ്ടെങ്കിലും സാഹചര്യങ്ങള്‍ അനുകൂലമായിരിക്കുകയും, കോവിഡ് ലവല്‍ താഴേക്ക് വരികയും ചെയ്യുന്നുവെങ്കില്‍ മാസ്‌ക്ക് മാന്‍ഡേറ്റ് നേരത്തെ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കുമെന്നും റ്റി.എസ്.എ. വ്യക്തമാക്കിയിട്ടുണ്ട്.

വൈറ്റ് ഹൗസ് കൊറോണ വൈറസ് റസ്‌പോണ്‍സ് കോര്‍ഡിനേറ്റര്‍ ട്രാവല്‍ മാസ്‌ക് മാന്‍ഡേറ്റും, ഇതര കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു ബൈഡന്‍ ഭരണകൂടത്തിന് കത്തയച്ചിരുന്നു. ഹോസ്പിറ്റന്‍ അഡ്മിഷനും, കോവിഡ് വ്യാപനവും കുറഞ്ഞു വരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു നിര്‍ദ്ദേശം മുന്നോട്ടു വച്ചിരുന്നത്. ഈ ആവശ്യത്തെ അമേരിക്കന്‍ എയര്‍ ലൈന്‍സ്, ഡല്‍റ്റ, യുനൈറ്റഡ് എന്നിവയും പിന്തുണച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here