ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടിയുടെ ആഭിമുഖ്യത്തില്‍ കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ഫാ. ഡേവീസ് ചിറമേലിന് സിത്താര്‍ പാലസില്‍ വച്ച് വന്‍ സ്വീകരണവും ഫണ്ട് റൈസിംഗ് ഡിന്നറും നടത്തി.

ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ആള്‍രൂപമായി മാറിയ ഫാ. ഡേവീസ് ചിറമേലിനെ സ്വീകരിക്കുന്നതിന് മാര്‍ക്ക് പ്രസിഡന്റ് ഗോപിനാഥ കുറുപ്പിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്ന വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു.

അദ്ധ്യക്ഷ പ്രസംഗത്തില്‍ മലയാളി അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രതിപാദിച്ചു. “ഐ ഫോര്‍ ദി ബ്ലൈന്‍ഡ് പ്രോഗ്രാമില്‍’ കൂടി നിര്‍ധനരായ അമ്പതിലധികം ആളുകള്‍ക്ക് കാഴ്ചശക്തി നല്‍കുന്നതിനുള്ള സര്‍ജറി വന്‍ വിജയകരമായി നടത്താന്‍ സാധിച്ചതായി അറിയിച്ചു. കൂടാതെ ഫാ. ഡേവീസ് ചിറമേലിന്റെ കിഡ്‌നി ഫൗണ്ടേഷന് തദവസരത്തില്‍ സമാഹരിച്ച തുക മാര്‍ക്കിന്റെ ട്രഷറര്‍ റീത്താ മണലില്‍ കൈമാറി.

ഫാ ഡേവീസ് ചിറമേലിന്റെ പ്രസംഗത്തില്‍ മാര്‍ക്ക് ചെയ്യുന്ന ഇതുപോലുള്ള ചാരിറ്റി പ്രവര്‍ത്തനം മാതൃകാപരവും, ഇത് അസോസിയേഷന്റെ പേര് അന്വര്‍ത്ഥമാക്കുന്നതാണെന്നും പറഞ്ഞു.

അസോസിയേഷന്‍ സെക്രട്ടറി എല്‍ഡി ജൂഡ് ആയിരുന്നു എം.സി. ജേക്കബ് ചൂരവടി സ്വാഗതം ആശംസിച്ചു. സണ്ണി കല്ലൂപ്പാറ ഫാ. ഡേവീസ് ചിറമേലിനെ പരിചയപ്പെടുത്തി. വൈസ് പ്രസിഡന്റ് സിബി ജോസഫ് നന്ദി പ്രകാശിപ്പി­ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here