അമേരിക്കയിൽ സന്നദ്ധപ്രവർത്തനങ്ങൾക്കു നൽകുന്ന പരമോന്നത ബഹുമതികളിൽ ഒന്നായ പ്രെസിഡെൻഷ്യൽ വോളന്റീർ സർവീസ് അവാർഡ് കഴിഞ്ഞ ഒരു വർഷത്തെ സേവനങ്ങൾക്കു 2022 നവുംബർ 5 നു നടന്ന കേരള പിറവി ആഘോഷ വേദിയിൽ വിതരണം ചെയ്തു. അമേരിക്ക റീജിയൻ ട്രെഷറർ അനീഷ് ജയിംസിന്റെ നേതൃത്വത്തിൽ ന്യൂ ജേഴ്സിയിൽ കൂടിയ യോഗത്തിൽ റീജിയൻ ചെയര്മാന് ചാക്കോ കോയിക്കലേത്, പ്രസിഡന്റ് ജോൺസൻ തലച്ചെല്ലൂർ, റീജിയണൽ വൈസ് പ്രസിഡന്റ് അഡ്മിൻ മാത്യു എബ്രഹാം, റീജിയണൽ ജോയിന്റ് സെക്രട്ടറി ഷാനു രാജൻ,  വൈസ് ചെയര്മാന് ജോമോൻ ഇടയാടി, വൈസ് ചെയർപേഴ്സൺ ശാന്ത പിള്ളൈ, വൈസ് പ്രസിഡന്റ് ഓർഗനൈസഷൻ ജിബ്‌സൺ ജേക്കബ്, വൈസ് പ്രസിഡന്റ് ജാക്സൺ ജോയ്, അസ്സോസിയേറ്റ് ട്രെഷറർ സാബു യോഹന്നാൻ, റീജിയണൽ വിമൻസ് ഫോറം സെക്രട്ടറി സജ്ന നിഷാദ്, റീജിയണൽ അഡ്വൈസറി ബോർഡ് ചെയര്മാന് ഫിലിപ്പ് തോമസ് എന്നിവർ ആശംസകൾ ഓൺലൈനായി അറിയിച്ചു.

കാലാകാലമായി നടത്തിവരുന്ന അവാർഡ്ദാന ചടങ്ങു് ഈവർഷം ന്യൂ ജേഴ്‌സി എഡിസണിലുള്ള ഗോദാവരി പാർട്ടി ഹാൾ വേദിയായി. ഫൊക്കാന മുൻ ജനറൽ സെക്രട്ടറി Dr. സജിമോൻ ആന്റണി മുഖ്യാതിഥിയായ പരിപാടിയിൽ വേൾഡ് മലയാളീ കൌൺസിൽ ഗ്ലോബൽ സെക്രട്ടറി പിന്റോ കണ്ണംപള്ളി അവാർഡുകൾ വിതരണം ചെയ്തു. സുമ ഇവാനി, സാറാ ബേസിൽ, മാത്യു ഉപ്പനി, ഋഷി ഇവാനി, സാമുവേൽ ബേസിൽ എന്നിവരാണ് ഈ വര്ഷം അവാർഡുകൾ കരസ്ഥമാക്കിയത്. ഈ കുട്ടികൾ തീർച്ചയായും മറ്റുള്ളവർക്ക് ഒരു പ്രചോദനമാണെന്നും നമ്മുടെ കുറച്ചു സമയം കമ്മ്യൂണിറ്റി സേവനത്തിനുവേണ്ടി മാറ്റിവെക്കുന്നത് വലിയ ചലനമുണ്ടാക്കാൻ സാധിക്കുമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്ലോബൽ ചെയര്മാന് ഗോപാല പിള്ളൈ അവാർഡ്‌ജേതാക്കളെ മുക്തകണ്ഠം പ്രശംസിച്ചു. WMC IAEF, ഇന്റർനാഷണൽ അക്കാദമിക & എഡ്യൂക്കേഷൻ ഫോറം ഡെവലപ്പ് ചെയ്ത WMC EDU പോർട്ടലിന്റെ സൗജന്യ വരിക്കാരാകാനുള്ള സൗകര്യങ്ങൾ ഈ കുട്ടികൾക്ക് ചെയ്തുകൊടുക്കുമെന്നു ഗോപാല പിള്ളൈ ഉറപ്പു നൽകി.

നോർത്ത് ജേഴ്‌സി പ്രൊവിൻസ് പ്രസിഡന്റ് ജിനു തര്യൻ, ചെയര്മാന് സ്റ്റാൻലി തോമസ്, സൗത്ത് ജേഴ്‌സി പ്രൊവിൻസ് പ്രസിഡന്റ് ജോൺ സാംസൺ, ചെയര്മാന് പോൾ സി മത്തായിയുടേയും പങ്കാളിത്തത്തിൽ സംയുക്തമായി സംഘടിപ്പിച്ച കേരള പിറവി ആഘോഷം ചടങ്ങിന് മാറ്റുകൂട്ടി. സമീപ പ്രൊവിൻസുകളായ ന്യൂ യോർക്ക്, ഫിലഡല്ഫിയയിൽനിന്നും പങ്കെടുത്ത ജോർജ് ജോൺ (സന്തോഷ്), ജോർജ്കുട്ടി, തോമസ് ജോർജ്, മത്ത്യു ഉപ്പനി മറ്റെല്ലാ മെമ്പേഴ്സിനോടും സംഘാടകർ പ്രേത്യേകം നന്ദി അറിയിച്ചു.

 

എന്താണ്  പ്രെസിഡെൻഷ്യൽ വോളന്റീർ സർവീസ് അവാർഡ് ?

അമേരിക്കൻ പൗരനോ നിയമപരമായി അമേരിക്കയിൽ താമസിക്കുകയോ ചെയ്യുന്ന ഒരു വ്യക്തി 12 മാസത്തെ കാലയളവിൽ അവരവരുടെ പ്രായപരിധിയിൽ നിര്ണയിക്കപ്പെട്ടിട്ടുള്ള നിശ്ചിത സമയം സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ കിട്ടുന്ന അവാർഡാണ് PVSA (Presidents Volunteer Service Award). അമേരിക്കൻ സമൂഹത്തിൽ സന്നദ്ധപ്രവർത്തങ്ങൾ നടത്തുകയും അത്തരം പ്രവർത്തനങ്ങൾ നിർദിഷ്ട സമയം പൂർത്തിയാക്കുന്നവർക്ക് WMC അമേരിക്ക റീജിയൻ  വഴി  പ്രെസിഡെൻഷ്യൽ വോളന്റീർ സർവീസ്  അവാർഡ് കരസ്ഥമാക്കുകയും ചെയ്യാം. ഇത് സ്കൂൾ കോളേജ് തലത്തിലുള്ള വിദ്യാർത്ഥികൾക്ക് അവരുടെ വ്യക്തി വികാസത്തിനും ഉന്നത വിദ്യാഭ്യാസത്തിനും സഹായകം ആകുകയും ചെയ്യും. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നമ്മുടെ പുതിയ തലമുറയെ അമേരിക്കൻ സമൂഹത്തോട് ചേർത്തുനിർത്തന്നതോടൊപ്പം മലയാളീ സമൂഹോത്തോടും ഉള്ള പ്രതിബദ്ധത വർധിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു .

WMC അമേരിക്ക റീജിയന്റെ പങ്ക്‌ :

വർഷാവർഷം കഴിഞ്ഞ പന്ത്രണ്ടു മാസകാലയളവിൽ സന്നദ്ധപ്രവർത്തങ്ങൾ ചെയ്യുന്ന വ്യക്തിക്ക് PVSA  അവാർഡ് നല്കാൻ ഉള്ള അംഗീകാരം World Malayalee Council America Region നുണ്ട്. വോളന്റീർമാർ ഇത്തരത്തിൽ അംഗീകരമുള്ള സംഘടനകളുമായി ബന്ധപ്പെട്ടു വേണം സന്നദ്ധപ്രവർത്തനങ്ങൾ ചെയ്യുവാൻ .

വോളന്റീർമാർക്കു എന്താണ് ലഭിക്കുക?

സന്നദ്ധ പ്രവർത്തനങ്ങൾ നല്കുന്ന സംതൃപ്തിയോടൊപ്പം അമേരിക്കൻ പ്രസിഡന്റിന്റെ കൈയൊപ്പോടു കൂടിയ സെര്ടിഫിക്കറ്റും, മെഡൽ അല്ലെങ്കിൽ കോയിൻ, ഔദ്യോഗികമായാ പിന്നും അംഗീകാരവും പ്രശംസ പത്രവും ലഭിക്കും.

ആർക്കൊക്കെ പങ്കെടുക്കാം?

5 വയസ്സുള്ള കുട്ടികൾ മുതൽ ഏതു പ്രായത്തിലുള്ളവർക്കും പങ്കെടുക്കാം. അവാർഡുകൾ ബ്രോൺസ്, സിൽവർ, ഗോൾഡ് എന്ന് തരം തിരിച്ചിട്ടുണ്ട്. ഓരോ വ്യക്തിയും സർവീസ് ചെയ്യുന്ന മണിക്കൂറുകൾ അടിസ്ഥാനപെടുത്തിയാണ് അവാർഡിന്റെ ഗണം തീരുമാനിക്കുന്നത് .

PVSA  പ്രോഗ്രാമിൽ ചേരാൻ താത്പര്യമുള്ളവർ അമേരിക്ക റീജിയൻ മുഖേനെയോ അല്ലെങ്കിൽ സന്നദ്ധ പ്രവർത്തനം നടത്തുന്ന സന്ഖടനയുടെ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് വേൾഡ് മലയാളീ കൌൺസിൽ അമേരിക്ക റീജിയനിൽ സമർപ്പിക്കുകയോ ചെയ്യുമ്പോൾ പ്രെസിഡെന്റ്സ് വോളന്റീർ അവാർഡ് വേൾഡ് മലയാളീ കൌൺസിൽ അമേരിക്ക റീജിയനിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് wmcamerica.pvsa@gmail.com email ചെയ്യുകയോ അല്ലെങ്കിൽ www.wmcamerica.org/services/ സന്ദേർശിക്കുകയോ ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here