ന്യൂയോർക്ക് ∙ യുഎസിലെ ന്യൂജഴ്സിയിൽ ഇന്ത്യൻ വംശജനായ വിദ്യാർഥി വെടിയേറ്റു മരിച്ചു. കൂടെ താമസിച്ചിരുന്ന വിദ്യാർഥിക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ററ്റ്ഗെസ് സർവകലാശാലയിലെ സാമ്പത്തികശാസ്ത്രം വിദ്യാർഥി ഷാനി പട്ടേൽ (21) ആണ് ഞായറാഴ്ച കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. ആരെയും അറസ്റ്റു ചെയ്തിട്ടില്ല.

വെടിവയ്പിന്റെ കാരണമോ അക്രമികൾ ആരെന്നോ വ്യക്തമല്ല. എന്നാൽ അക്രമികൾ രണ്ടുപേരാണെന്നും അവർ സംഭവത്തിനുശേഷം കടന്നുകളഞ്ഞെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടിൽ പറയുന്നു. ഷാനി പട്ടേലിനൊപ്പം താമസിച്ചിരുന്ന, പരുക്കേറ്റ വിദ്യാർഥിയുടെ വിശദാംശങ്ങൾ അധിക‍ൃതർ വെളിപ്പെടുത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here