ബിനു തോമസ്

ന്യൂയോർക്: മനോഹർ തോമസ് രചിച്ച “കിളിമഞ്ചാരോയിൽ മഴ പെയ്യുമ്പോൾ ” എന്ന കഥാ സമാഹാരത്തിന്റെ പുസ്തക പ്രകാശനം 2023 ജൂൺ 18 ന് വൈകിട്ട് അഞ്ചു മണിക്ക് കേരള സെന്ററിൽ (1824 ഫെയർഫാക്സ് സ്ട്രീറ്റ് എൽമോണ്ട് ന്യൂയോർക്) നടക്കുന്നതാണ്. പുസ്തക പ്രകാശനം ചെയ്യുന്നത് പ്രസിദ്ധ സാഹിത്യകാരൻ സക്കറിയ ഡോക്ടർ  എം വി പിള്ളക്കു നൽകി നിർവഹിക്കുന്നു. കൈരളി ടിവി ഡയറക്ടർ ജോസ് കാടാപുറം  പുസ്തക പ്രകാശന പ്രോഗ്രാമിന്റെ എംസിയായിരിക്കും.

സർഗവേദി സംഘടിപ്പിക്കുന്ന പ്രോഗ്രാമിൽ അമേരിക്കൻ മലയാളി എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും സാഹിത്യ സ്നേഹികളും പങ്കെടുക്കുന്നു. പതിനാറു കഥകളാണ് ഈ സമാഹാരത്തിൽ ഉള്ളത്. ഇതിലെ എല്ലാ കഥകളും നാട് നാട്ടുകാരുമുണ്ട്. പുരാവർത്തങ്ങളും വിശ്വാസങ്ങളുമുണ്ട്. പ്രകൃതിയുണ്ട്, ജീവിതാനുഭവങ്ങളും യാത്രകളുമുണ്ട്.

എഴുത്തിന്റെ വ്യത്യസ്തമായ ഒരു ഭൂമിക മനോഹർ തോമസിന്റെ ഈ കഥളിലുണ്ട്. പ്രിയപെട്ടവരെ ഞങ്ങൾ ക്ഷണിക്കുന്നു.  ബഷോ ബുക്ക്സ് പ്രസിദ്ധികരിച്ച പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് എം.മുകുന്ദനാണ്. പുസ്തകത്തിന്റെ കോപ്പികൾ തദവസരത്തിൽ ലഭ്യമായിരിക്കുന്നതാണ്. കൂടുതൽ വിവങ്ങൾക്കു മനോഹർ തോമസ്-917 974 2670.

LEAVE A REPLY

Please enter your comment!
Please enter your name here