പി പി ചെറിയാൻ

ലിയോൺ വാലി, ടെക്സാസ്: ഗർഭിണിയായ യുവതിയെയും കാമുകനെയും മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച പ്രസവത്തിനു വേണ്ടി ആശുപത്രിയിൽ എത്തേണ്ടിയിരുന്ന സവാന നിക്കോൾ സോട്ടോയേയും കാമുകൻ മാത്യു ഗുരേരയെയും ഏതാനും ദിവസങ്ങൾക്ക് മുൻപ് കാണാതാവുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇരുവരെയും മരിച്ച നിലയിൽ വാഹനത്തിനുള്ളിൽ കണ്ടെത്തിയത്. ഇവരുടെ മരണം കൊലപാതകമാകാൻ സാധ്യതയുണ്ടെന്ന് എസ്എപിഡി മേധാവി പറയുന്നു.

ഇരുവരെയും കാണാതായതിനെ തുടർന്ന് ലിയോൺ വാലി പോലീസ് ഡിപ്പാർട്ട്‌മെന്റ് അന്വേഷണം തുടരുകയായിരുന്നു.
ഇരകളുടെ മരണത്തിലേക്ക് നയിച്ചത് എന്താണെന്ന് വ്യക്തമല്ലെന്ന് സാൻ അന്റോണിയോ പോലീസ് ചീഫ് വില്യം മക്മാനസ് പറഞ്ഞു. “കാറിൽ രണ്ട് പേരുണ്ട്. അവർ മരിച്ചു,” പറഞ്ഞു. “ഇത് കാണാതായ സ്ത്രീയും അവളുടെ കാമുകനുമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.” ഔദ്യോഗിക തിരിച്ചറിയൽ രേഖ പിന്നീട് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വടക്കുപടിഞ്ഞാറൻ സാൻ അന്റോണിയോയിലെ ഒരു അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സ് പാർക്കിംഗ് ലോട്ടിൽ കാർ കണ്ടെത്തിയതായി ആരോ വീട്ടുകാരെ അറിയിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൂന്ന് നാല് ദിവസമായി കാർ പാർക്കിംഗ് സ്ഥലത്ത് ഉണ്ടായിരുന്നതായി പോലീസ് കരുതുന്നു.

വെള്ളിയാഴ്ചയാണ് മകളോട് അവസാനമായി സംസാരിച്ചതെന്ന് സവാനയുടെ അമ്മ പറഞ്ഞു. ഉച്ചയ്ക്ക് 2 മണിക്കാണ് അവളെ അവസാനമായി കണ്ടത്. ഗുവേരയുടെ കുടുംബം ആദ്യം സാൻ അന്റോണിയോ പോലീസുമായി ബന്ധപ്പെട്ടിരുന്നു, തുടർന്ന് കേസ് ലിയോൺ വാലിയിലേക്ക് കൈമാറുകയായിരുന്നു.

‘അവൾ ഒരു അമ്മയാകാൻ പോവുകയായിരുന്നു'”സവാന വളരെ സന്തോഷവതിയായിരുന്നു, കാരണം അവൾ ഒരു മമ്മിയാകാൻ പോകുന്നു. ഇത് എന്റെ ഹൃദയം തകർക്കുന്നു,” തിങ്കളാഴ്ച തിരച്ചിൽ തുടരുമ്പോൾ സവാനയുടെ അമ്മ ഗ്ലോറിയ കോർഡോവ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here