പി പി ചെറിയാന്‍

ഡാളസ്: ആത്മീയ അന്ധത ബാധിച്ചു ദൈവത്തില്‍ നിന്നും അകന്നു വഴി തെറ്റി അലയുന്ന മനുഷ്യന് ക്രിസ്തുവിനെ അനുസരിക്കുക എന്നതാണ് അവന്റെ ആത്മീയ അന്ധത നീക്കം ചെയ്യുന്നതിനുള്ള ഏക മാര്‍ഗമെന്ന് അബുദാബി മാര്‍ത്തോമാ ചര്‍ച്ച വികാരി റവ: ജിജു ജോസഫ് ഉദ്‌ബോധിപ്പിച്ചു. മാര്‍ത്തോമാ സഭ ഫെബ്രുവരി 4 മെഡിക്കല്‍ മിഷന്‍ ഞായറാഴ്ചയായി ആചരിക്കുന്നതിന്റെ ഭാഗമായി ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ സംഘടിപ്പിച്ച വിശുദ്ധ കുര്‍ബാന മദ്ധ്യേ യോഹന്നാന്റെ സുവിശേഷം ഒന്‍പതാം അദ്ധ്യായം മൂന്നാം വാക്യത്തെ ആധാരമാക്കി ധ്യാന പ്രസംഗം നടത്തുകയായിരുന്നു അച്ചന്‍.

അമേരിക്കയില്‍ ഹ്രസ്വസന്ദര്‍ശനത്തിന് എത്തിയതായിരുന്നു റവ: ജിജു ജോസഫ്. അന്ധനായ മനുഷ്യന്റെ അന്ധത നീങ്ങുന്നതിനു അവന്റെ മുന്‍പില്‍ അവശേഷിക്കുന്ന ഏക മാര്‍ഗം ദൈവത്തെ പൂര്‍ണമായും അനുസരിക്കുകയെന്നതായിരുന്നു.അന്ധനില്‍ പ്രകടമായ ഉറച്ച വിശ്വാസവും,അനുസരണവും അവന്റെ ജീവിതത്തില്‍ അത്ഭുദം നടക്കുന്നതിനു ഇടയായതായി അച്ചന്‍ ചൂണ്ടിക്കാട്ടി

ആരോഗ്യമുള്ള സമൂഹം എല്ലാവരുടെയും ആഗ്രഹമാണ്. നമ്മുടെ കര്‍ത്താവിന്റെ പരസ്യ ശുശ്രൂഷയുടെ സുപ്രധാന ഭാഗമായിരുന്ന സൗഖ്യദായക ശുശ്രൂഷ സഭയിലൂടെയും മറ്റ് ആതുര ശുശ്രൂഷ രംഗങ്ങളിലൂടെയും സഭ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നു. സഭയിലൂടെ നടക്കുന്ന ഈ മഹത്തായ ശുശ്രൂഷയെ ഓര്‍ക്കുന്നതും അതില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനും പ്രവര്‍ത്തനങ്ങളെ സാമ്പത്തികമായി സഹായിക്കാനുമാണ് 2024 ഫെബ്രുവരി 4 മെഡിക്കല്‍ മിഷന്‍ ഞായറാഴ്ചയായി സഭ ആചരിക്കുന്നതെന്നു അച്ചന്‍ ആമുഖമായി പറഞ്ഞു.

റവ: ജിജു ജോസഫ് അച്ഛനെ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ വികാരി റവ ഷൈജു സി ജോയ് അച്ചന്‍ പരിചയപ്പെടുത്തുകയും ഇടവകയിലേക്കു സ്വാഗതം ചെയ്യുകയും ചെയ്തു സെക്രട്ടറി അജു മാത്യു നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here