പി പി ചെറിയാൻ

ഡാളസ്: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഡാലസ് ചാപ്റ്റർ പ്രവർത്തകയോഗം ഏപ്രിൽ 7 ഞായറാഴ്ച വൈകിട്ട് 5 30ന് ഗാർലൻഡിലുള്ള കിയ  ഓഡിറ്റോറിയത്തിൽ വെച്ച് ചേരുന്നു. ഡാലസ് ചാപ്റ്റർ പ്രസിഡണ്ട് പ്രദീപ് നാഗനൂലിന്റെ   അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ  ഓ ഐ സി സി  നാഷണൽ ആൻഡ് സതേൺ റീജിയൻ കമ്മിറ്റി നേതാക്കളായ  ശ്രീ ബോബൻ കൊടുവത്ത്, സജി ജോർജ്, റോയ് കൊടുവത്ത് തുടങ്ങിയവർ  പങ്കെടുക്കും 

,കോൺഗ്രസ് ഇന്ത്യയിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേത്ര്വത്വം നൽകുന്ന ഇന്ത്യ മുന്നണിയെ   വിജയിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയും ചെയ്യുമെന്ന്  പ്രസിഡൻറ് പ്രദീപ് അറിയിച്ചു. സമ്മേളനത്തിൽ എല്ലാ കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും പങ്കെടുക്കണമെന്ന് സെക്രട്ടറി തോമസ് രാജൻ അഭ്യർത്ഥിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here