ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളികളുടെ മക്കളെ, ഭാരത സംസ്‌കാരവും, കലകളും, മാതൃഭാഷയും പഠിപ്പിക്കുന്നതിനായി, യോങ്കേഴ്‌സിലുള്ള സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സാംസ്‌കാരികകേന്ദ്രമായ, എം.ജി.എം. സ്റ്റഡി സെന്ററിന്റെ 20-ാമത് വാര്‍ഷികം, ഈ മാസം 18-ാം തീയതി ഞായറാഴ്ച നാലു മണിക്ക്, യോങ്കേഴ്‌സ് പബ്ലിക് സ്‌ക്കൂള്‍-29-ല്‍ വച്ച് നടത്തുന്നു. പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണന്‍ വാര്‍ഷികാഘോഷങ്ങള്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് എം.ജി.എം. സ്റ്റഡി സെന്ററിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

എം.ജി.എം.സ്റ്റഡി സെന്ററില്‍, സംഗീതം, വിവിധ നൃത്തരൂപങ്ങള്‍, പിയാനോ, ഗിത്താര്‍, പ്രസംഗം, കൂടാതെ മാതൃഭാഷയായ മലയാളവും വിദഗ്ദ്ധരായ അധ്യാപകരാല്‍ പരിശീലിപ്പിക്കുന്നു. അടുത്ത അദ്ധ്യായന വര്‍ഷം സെപ്റ്റംബര്‍ ആദ്യവാരം ആരംഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ ഫാ.നൈനാന്‍ റ്റി. ഈശോ അറിയിച്ചു.

ഞായറാഴ്ച നാലുമണിക്ക് നടക്കുന്ന 20-മത് വാര്‍ഷികാഘോഷങ്ങളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ.നൈനാന്‍ റ്റി ഈശോ: 914 645 0101
ബാബു ജോണ്‍- 718 710 0192,
ഷാജി വര്‍ഗീസ്-914 434 7424
ഫിലിപ്പോസ് മാത്യു- 914 309 2992
ADDRESS : 47 Croydon Road, Yonkers.

MGM Anni-2017

LEAVE A REPLY

Please enter your comment!
Please enter your name here