ഓര്‍ലാന്റോ: ഒര്‍ലാണ്ടോയിലെ സാമൂഹിക സാംസ്കാരിക മേഖലകളില്‍ നിറസാന്നിധ്യമായി വളര്‍ച്ചയുടെ ഓരോ പടവുകളും കയറിക്കൊണ്ടിരിക്കുന്ന ഒരുമ സഹജീവികളോടുള്ള സഹാനുഭൂതിയും മാനുഷികപരിഗണനയും ഊട്ടിയുറപ്പിക്കുന്നതിനായി ചാരിറ്റിപ്രവര്‍ത്തനങ്ങളിലും സജീവശ്രദ്ധ പുലര്‍ത്തി വരുന്നു. ഫോമായുടെ നേതൃത്വത്തില്‍ ഓഖി ചുഴലിക്കാറ്റിന്റെ കെടുതികളില്‍പ്പെട്ട തീരദേശ മത്സ്യതൊഴിലാളികള്‍ക്ക് സാന്ത്വനവുമായി രൂപീകരിക്കപ്പെട്ട ഓഖി ദുരിതാശ്വാസഫണ്ടിലേയ്ക്ക് ഒരുമയുടെ 2017ലെ പ്രവര്‍ത്തനങ്ങളിലൂടെ സ്വരൂപിച്ച തുയുടെ 30 ശതമാനം ഫോമയുടെ SUNSHINE റീജിയന്‍ വൈസ് പ്രസിഡന്റ്‌റ് ശ്രീ ബിനു മാമ്പള്ളിയ്ക്ക് ഒരുമയുടെ പ്രസിഡന്റ് സോണി കന്നോട്ടുതറ തോമസ് ഡിസംബര്‍ 31ന് ടാമ്പായില്‍ വച്ച് കൈമാറി.

ഒരുമയുടെ ആഭിമുഖ്യത്തില്‍ ഓര്‍ലാന്റോയില്‍ സാമ്പത്തികസഹായം അനിവാര്യമായിരുന്ന ഒരു കുടുംബത്തെ സഹായിക്കുന്നതിനായി ഓര്‍ലാന്റോയിലെ നാനാതുറകളിലുമുള്ള മലയാളിസമൂഹത്തെ ഒത്തുചേര്‍ത്ത് ഫണ്ട് സമാഹകരിക്കുകയും അത് ഡിസംബര്‍ 26ന് ആ കുടുംബത്തിനു കൈമാറുകയും ചെയ്തതായി സോണി തോമസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here