പി പി ചെറിയാൻ

വാഷിംഗ്ടൺ ഡി സി : യു എസ് ഹൗസ് സ്പീക്കറായി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി തെരഞ്ഞെടുക്കപ്പെട്ടു.
ജനുവരി മൂന്ന് ഞായറാഴ്ട നടന്ന വോട്ടെടുപ്പിൽ ജയിക്കാൻ ആവശ്യമായ 214 വോട്ടുകളാണെങ്കിൽ 216 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തെ തുടർന്നാണ് നാൻ,ി യു എസ് ഹൗസിൽ നാലാമതും ഹൗസ് സ്പീക്കറാവുന്നത്.


യു എസ് ഹൗസിൽ 427 മെമ്പർമാരാണ് ഹാജർ രേഖപ്പെടുത്തിയത്. ഇതിൽ 220 ഡെമോക്രാറ്റിക്കുകളും 207 റിപ്പബ്ലിക്കൻ അംഗങ്ങളുമാണ്.
കെവിൻ മക്കാർക്കി റിപ്ലബ്ലിക്കൻ സ്ഥാനാർത്ഥി 209 വോട്ടുകൾ നേടി യു എസ് ഹൗസിൽ മൈനോറിട്ടി നേതാവായി തെരഞ്ഞടുക്കുകയും ചെയ്തതും രണ്ടു ഡെമോക്രാറ്റിക് അംഗങ്ങൾ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിക്കാണ് വോട്ട് ചെയ്തത്.
പെലോസി ഹൗസ് സ്പീക്കറാകുന്നതിനെതിരെ ഡമോക്രാറ്റിക് പാർട്ടിയിൽ ശക്തമായ എതിർപ്പുണ്ടായി.
യു എശ് ഹൗസിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട 117 അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. യു എസ് ഹൗസിൽ ആകെ 435 അംഗങ്ങളിൽ ഡമോക്രാറ്റിക് പാർട്ടിക് 222 അംഗങ്ങളാണുള്ളത്.
ജനുവരി അഞ്ചിന് ജോര്ജ്ജിയായിൽ നടക്കുന്ന റൺ ഓഫ് തെരഞ്ഞെടുപ്പോടെ യു എസ് സെനറ്റ് അവരുടെ നിയന്ത്രണ്തതിലാവുമെന്ന് വ്യക്തം.

LEAVE A REPLY

Please enter your comment!
Please enter your name here