യുഎസ് പാര്‍ലമെന്റില്‍ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഡൊണാള്‍ഡ് ട്രംപിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീട്ടിയതായി ഫെയ്‌സ്ബുക്കി സിഇഒ അറിയിച്ചു. ട്രംപിന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്യുമെന്ന് ആശങ്കയുള്ളതിനാലാണ് വിലക്ക് നീട്ടുന്നതെന്നാണ് സക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചത്.

കലാപം അഴിച്ചുവിടുന്നതിന് പ്രേരിപ്പിക്കുന്നതിന് തങ്ങളുടെ പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുന്നതിനാലാണ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങുന്നതെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി. ജോ ബൈഡന്‍ അധികാരമേല്‍ക്കുന്ന ജനുവരി ഇരുപത് വരെയോ, അല്ലെങ്കില്‍ അനിശ്ചിത കാലത്തേക്കോ ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്നും അദ്ദേഹം അറിയിച്ചു. ട്രംപിന്റെ പോസ്റ്റുകള്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് ഇടയാക്കുമെന്ന വിലയിരുത്തലില്‍ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ ഫേസ്ബുക്ക് നേരത്തേ നീക്കം ചെയ്തിരുന്നു.

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വാഷിംഗ്ടണില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പതിനഞ്ച് ദിവസത്തേക്ക് നീട്ടിയതായി വാഷിംഗ്ടണ്‍ ഡിസി മേയര്‍ മുരിയേല്‍ ബൗസര്‍ അറിയിച്ചു. പാര്‍ലമെന്റിന്റെ സുരക്ഷാചുമതല സുരക്ഷാ സേന ഏറ്റെടുത്തിട്ടുണ്ട്. പ്രക്ഷോഭത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. അക്രമം അഴിച്ചുവിട്ട നൂറോളം പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെ കോടതിയില്‍ ഹാജരാക്കി. കുപ്രസിദ്ധ തീവ്രവലതുപക്ഷ സംഘടനയായ പ്രൗഡ് ബോയിസ് ക്യുവനോനിന്റെ അംഗങ്ങളാണ് അറസ്റ്റിലായവരില്‍ ഭൂരിഭാഗവും. ഇതേത്തുടര്‍ന്നാണ് ട്രംപിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here