ന്യൂഡല്‍ഹി : 60 വയസിനു മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള അസുഖബാധിതര്‍ക്കും മാര്‍ച്ച് ഒന്നു മുതല്‍ കോവിഡ് വാക്സിന്‍ വിതരണം നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്ന് വാക്സിന്‍ ലഭിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിന്‍ സൗജന്യമായിരിക്കുമെന്നും മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

10000 സര്‍ക്കാര്‍ ആശുപത്രികളും 20000 സ്വകാര്യ ആശുപത്രികളുമാണ് വാക്സിനേഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കുക. നിലവില്‍ രാജ്യത്ത് ഒന്നേകാല്‍ കോടി ജനങ്ങളാണ് വാക്സിന്‍ സ്വീകരിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മുന്‍നിര പോരാളികള്‍ക്കാണ് ഇപ്പോള്‍ കോവിഡ് വാക്സിന്‍ നല്‍കി വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here