ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനെ കാലിഫോര്‍ണിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 75 കാരനായ ക്ലിന്റന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഇര്‍വിനിലെ ആശുപത്രി അധികൃതര്‍ അറിയിച്ചു. അദ്ദേഹത്തിന്റെ കോവിഡ് റിസല്‍ട്ട് നെഗറ്റീവാണ്. ക്ലിന്റനെ അഡ്മിറ്റ് ചെയ്തതായി കാലിഫോര്‍ണിയ സര്‍വകലാശാല ഇര്‍വിന്‍ മെഡിക്കല്‍ സെന്റര്‍ സ്ഥിരീകരിച്ചെങ്കിലും അസുഖം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

രക്തത്തിലെ അണുബാധയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. 1993 മുതല്‍ 2001 വരെ അമേരിക്കയുടെ 42 -ാമത് പ്രസിഡന്റായാണ് ക്ലിന്റണ്‍ സേവനമനുഷ്ഠിച്ചത്. 46 -ആം വയസ്സില്‍ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം യുഎസ് ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ്.

2004 -ല്‍ 58ാം വയസ്സില്‍ ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് ബൈപാസ് ശസ്ത്രക്രിയ നടത്തിയിരുന്നു. അനാരോഗ്യത്തെത്തുടര്‍ന്ന് പിന്നീട് അദ്ദേഹം നോണ്‍വെജ് പൂര്‍ണ്ണമായും ഒഴിവാക്കി വെജിറ്റേറിയനായി മാറിയിരുന്നു. 2010 -ല്‍ സ്റ്റെന്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായി.

LEAVE A REPLY

Please enter your comment!
Please enter your name here