ഡൽഹി : കോൺഗ്രസ് സ്ഥാപക ദിനത്തിൽ പാർട്ടി ആസ്ഥാനത്ത് നടന്ന ആഘോഷത്തിൽ നാടകീയ രംഗങ്ങൾ. പാർട്ടി പതാക പൊട്ടി സോണിയ ഗാന്ധിയുടെ ദേഹത്തുവീണു. ഇതുകാരണം സോണിയ ഗാന്ധിക്ക്  പതാക ഉയർത്താൻ കഴിഞ്ഞില്ല. പിന്നീട് കൈ കൊണ്ട് പതാക ഉയർത്തി കാണിക്കേണ്ടിവന്നു. ക്ഷുഭിതയായ സോണിയ ഗാന്ധി പതാക ഉയർത്താതെ തിരിച്ചുപോവുകയും 15 മിനിറ്റിന് ശേഷം തിരിച്ചെത്തി പതാക ഉയർത്തുകയുമായിരുന്നു.

കോൺഗ്രസിൻറെ 137-ാം സ്ഥാപക ദിനാഘോഷത്തിനിടെയാണ് സംഭവം. രാവിലെ 9.45 മണിയോടെയാണ് സോണിയ പതാക ഉയർത്താൻ എത്തിയത്. പതാക ഉയർത്താൻ ശ്രമിക്കുമ്പോൾ ചരട് പൊട്ടി സോണിയയുടെ ദേഹത്ത് വീഴുകയായിരുന്നു. പിന്നീട് പതാക ചരടിൽ കെട്ടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ കൈ കൊണ്ട് പതാക ഉയർത്തി കാണിക്കേണ്ടിവന്നു.

പിന്നീട് നേതാക്കൾ അനുനയിപ്പിച്ച് സോണിയയെ തിരികെ കൊണ്ടുവരുകയും 15 മിനിറ്റിന് ശേഷം ചടങ്ങുകൾ ആവർത്തിക്കുകയും ചെയ്തു. ഏറെ പ്രകോപിതയായിട്ടാണ് സോണിയ പാർട്ടി ആസ്ഥാനത്ത് നിന്ന് മടങ്ങിയത്. സംഭവത്തിൽ ക്രമീകരണ ചുമതലയുള്ള നേതാക്കൾക്കെതിരെ നടപടിയുണ്ടാകും എന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here