ന്യൂഡല്‍ഹി: മലയാളികളായ അഞ്ച് അംഗങ്ങള്‍ അടക്കം 72 എംപിമാര്‍ ഇന്ന് രാജ്യസഭയില്‍ നിന്ന് വിമരിക്കുന്നു.സുരേഷ് ഗോപി (Suresh Gopi), എ.കെ ആന്റണി (AK Antony), കെ സോമപ്രസാദ്, എംവി ശ്രേയാംസ് കുമാര്‍, അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവരാണ് വിരമിക്കുന്നത്.

ബി.ജെ.പിയുടെ 30 അംഗങ്ങളും, കോണ്‍ഗ്രസിന്റെ പതിമൂന്നും, ബിജു ജനതാദള്‍, അകാലിദള്‍, ഡി.എം.കെ, ശിവസേന തുടങ്ങിയ കക്ഷി അംഗങ്ങളുമാണ് വിരമിക്കുന്നത്. ഇതേത്തുടര്‍ഡന്ന് കാലാവധി കഴിഞ്ഞ രാജ്യസഭാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) യാത്രയയപ്പ് നല്‍കി. രാജ്യസഭയില്‍ നിന്നു വിമരിച്ചാലും രാജ്യ സേവനം തുടരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അറിവിനേക്കാള്‍ അനുഭവ സമ്പത്തിനാണ് വിലയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് പ്രത്യേക അജണ്ടകളില്ലാതെ വിട നല്‍കല്‍ ചടങ്ങിനായാണ് രാജ്യസഭ ചേര്‍ന്നത്.

‘ദീര്‍ഘകാലം നാം പാര്‍ലമെന്റില്‍ ചെലവഴിച്ചു. പാലര്‍ലമെന്റ് അംഗങ്ങളെന്ന നിലയില്‍ നാം ആര്‍ജ്ജിച്ച അനുഭവ സമ്പത്ത് രാജ്യം മുഴുവന്‍ എത്തിക്കണം. നമ്മുടെ രാജ്യസഭ അംഗങ്ങളുടെ അനുഭവ പരിചയം അക്കാദമിക് അറിവിനെക്കാള്‍ മൂല്യമുള്ളതാണ്. സഭ അംഗങ്ങളുടെ അറിവ് സമൂഹത്തിന് മുതല്‍കൂട്ടാകണം. വലിയൊരു വിഭാഗം അംഗങ്ങള്‍ പുറത്തേയ്ക്ക് പോകുന്നത് ആദ്യമായാണ്’- ആമുഖമായി പ്രസംഗിച്ച ഉപരാഷ്ട്രതി വെങ്കയ്യ നായിഡു.

 

LEAVE A REPLY

Please enter your comment!
Please enter your name here