ന്യൂയോർക്ക്: പ്രവാസികളുടെ സാഹിത്യഭിരുചിയെ  പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൈരളി ടി. വി ഏർപ്പെടുത്തിയ കവിത രചനയ്ക്കുള്ള അവാർഡിന് അർഹയായ  അമേരിക്കൻ മലയാളി എഴുത്തുകാരിയും കവയത്രിയുമായ ബോസ്റ്റണിൽ നിന്നുമുള്ള സിന്ധുനായർ ന്യൂയോർക്കിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് ;പുരസ്ക്കാരം  ഏറ്റുവാങ്ങി.  സിന്ധു നായർ രചിച്ച  “ഇരുൾ വഴികളിലെ മിന്നാമിനുങ്ങുകൾ “എന്ന കവിതയ്ക്കാണ് കൈരളി ടി. വി  ആഭിമുഖ്യത്തിൽ നൽകുന്ന മികച്ച കവിത രചനയ്ക്കുള്ള പുരസ്‌ക്കാരത്തിന് തെരെഞ്ഞെടുക്കപ്പെട്ടത്.

 ന്യൂയോർക്കിലെ കേരള സെന്ററിൽ മെയ് 14 നു ശനിയാഴ്ച്ച ഉച്ചക്ക് 3  മണിക്ക്  ആരംഭിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് അമേരിക്കയിലെ തല മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനും  ജനനി മാസികയുടെ പത്രാധിപരുമായ  ജെ മാത്യൂസിൽ നിന്നാണ് സിന്ധു അവാർഡ് ഏറ്റു വാങ്ങിയത്. 

 പുതിയ തലമുറയിലെ  പ്രശസ്തി നേടിയ മൂന്നു മലയാളികളികളെയും ചടങ്ങിൽ ആദരിച്ചു. മിസ് ഇന്ത്യ അമേരിക്ക സൗന്ദര്യ മത്സരത്തിൽ ‘മിസ് ഇന്ത്യ അമേരിക്ക’ കിരീടം നേടിയ മീര മാത്യു, ന്യൂയോർക് പോലീസ് സേനയിലെ ആദ്യ വനിത മലയാളീ പോലീസ് ഡിക്ടറ്റീവ് ബിനു പിള്ള അബ്‌ദു(ഫൊക്കാന നേതാവ് അപ്പുക്കുട്ടൻ പിള്ളയുടെ മകൾ), അമേരിക്കൻ മലയാളീ പോലീസ് അസോസിയേഷൻപ്രസിഡണ്ട്  തോമസ് ജോയ്  എന്നിവവരെയാണ് പ്രത്യേക പുരസ്ക്കാരം നൽകി ആദരിച്ചത്.

 വാഷിംഗ്‌ടൺ ഡി.സി.യിലെ വ്യവസായ പ്രമുഖനും ഫൊക്കാന ആർ. വി. പി യും ഫൊക്കാന ഒർലാണ്ടോ കൺവെൻഷൻ റോയൽ പേട്രണുമായ ഡോ. ബാബു സ്റ്റീഫൻ, ഫൊക്കാന ന്യൂയോർക്ക് മെട്രോ ആർ. വി. പി. മേരി ഫിലിപ്പ് എന്നിവർ ചേർന്നാണ് മീര മാത്യുവിനെ  പൊന്നാട ചാർത്തിയും കൈരളി ടി.വിയുടെ ഫലകം സമ്മാനിച്ചും ആദരിച്ചത്.  

ഫൊക്കാന ജനറൽ സെക്രട്ടറി സജിമോൻ ആന്റണിയും നഴ്സസ് അസോസിയേഷൻ സെക്രട്ടറി ജെസ്സി ജെയിംസും ചേർന്ന് ന്യൂയോർക്ക്  പോലീസ് സേനയിലെ ആദ്യ വനിത മലയാളീ പോലീസ് ഡിക്ടറ്റീവ് ബിനു പിള്ളയ്ക്ക് അവാർഡ് സമ്മാനിച്ചത്. അമേരിക്കൻ മലയാളീ പോലീസ് അസോസിയേഷൻ പ്രസിഡണ്ട് തോമസ് ജോയിക്കുള്ള പുരസ്‌കാരം അദ്ദേഹത്തിന്റെ അഭാവത്തിൽ അദ്ദേഹത്തിന്റെ അടുത്ത ബന്ധുവും അറ്റോർണിയുമായ  മേരി ജോസ്  മലയാളം പത്രം മാനേജിങ്ങ് എഡിറ്റർ ജേക്കബ് റോയിയിൽ നിന്നും സ്റ്റാറ്റൻ ഐലൻഡ് മലയാളീ അസോസിയേഷൻ പ്രസിഡണ്ട് ജെമിനി തോമസിൽ നിന്നും കൈരളി ഫലകവും പൊന്നാടയും സ്വീകരിച്ചു…


 അവാർഡ് ചടങ്ങിൽ എത്തിയ മഹനീയ വ്യക്തികളെ നന്ദി പറഞ്ഞു കൈരളിയുടെ അമേരിക്കയിലെ ചുമതലക്കാരൻ ജോസ് കാടാപുറം കൈരളി വെറുമൊരു ചാനൽ അല്ല വേറിട്ട് ചാനൽ എങ്ങനെ ആയെന്നു പറഞ്ഞു ഭരത് മമ്മൂട്ടിയും ജോൺ ബ്രിട്ടാസ് എം പി യും നേതൃത്വം കൊടുക്കുന്ന മലയാളം കമ്മ്യൂണിക്കേഷൻ ഒരു ജനതയുടെ ആൽമാവിഷ്‌കാരമായതു സാഹിത്യത്തിലും സംസ്കാരത്തിൽ തങ്ങൾ കൊടുക്കുന്ന അതീവ ശ്രദ്ധകൊണ്ടാണെന്നു പറഞ്ഞു. പ്രവാസി മലയാളികളിൽ കഥകളും നോവലുകളും വായിക്കുന്നവർ ഒട്ടേറെയുണ്ട്. 

എന്നിട്ടും, അവാർഡു നൽകി ആദരിക്കാൻ കൈരളിടിവി കവിതാ വിഭാഗം തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്നുള്ള ചോദ്യം പ്രസക്തമാണ്. മലയാള കവിതാരംഗത്തുള്ള കൈരളി ടിവിയുടെ സംഭാവനകൾ സമാനതകളില്ലാത്തതാണ്. മാമ്പഴം എന്ന പേരിൽ കവിതക്കുള്ള റിയാലിറ്റി ഷോ ടെലിവിഷനിൽ  ആദ്യം അവതരിപ്പിച്ചത് കൈരളി ടി.വിയാണ്. കഥാപ്രസംഗത്തിന്റെ റിയാലിറ്റി ഷോയും ആദ്യം അവതരിപ്പിച്ചത് കൈരളിടിവി തന്നെ.

 

അമേരിക്കയിലെ സുഖ സൗകര്യങ്ങളിലും സാമ്പത്തിക ഭദ്രതയിലും കഴിയുമ്പോഴും മലയാളികൾ ജന്മനാടിന്റെ സംസ്കാരവും ഗൃഹാതുരത്വവും നെഞ്ചിലേറ്റിയവരാണെന്ന് നമുക്കു കാണിച്ചു തന്ന, എല്ലാ കാലത്തേയും നല്ല പ്രവാസി ഹൃസ്വ സീരിയൽ ആയ

അക്കരകാഴ്ചയുടെ  സ്രഷ്ടാക്കളായ കൈരളിടിവി മലയാളികളുടെ സംസ്കാരത്തിന്റെ ആവിഷ്‌കാരമാണ്. അമേരിക്കയിൽ നിന്നുള്ള എല്ലാ ആഴ്ചയിലും ഉള്ള 1000 എപ്പിസോഡ് പിന്നിടുന്ന യൂ.എസ്.എ വീക്കിലി ന്യൂസും, അമേരിക്കൻ ഫോക്കസ്  ഓർമ്മസ്പര്ശവും അമേരിക്കയിലെ മലയാളി പ്രേഷകരുടെ കാഴ്ചയിൽ ഒഴിച്ചു കൂടാനാകാത്തതാണ്‌ കൈരളി ടി.വി. യുടെ മുൻ അവാർഡുകൾ നേടിയ ഗീതാ രാജനും ഡോണ മയൂരയും പ്രവാസികളുടെ മികച്ച
എഴുത്തുകാരാണ്.

 രണ്ടാമത് അവാർഡു സ്വീകരിച്ച ഡോണ മയൂരപറഞ്ഞത്  കൈരളിടിവി നൽകിയ ഈ അവാർഡ് എന്റെ സാഹിത്യ ജീവിതത്തിലെ ഏറ്റവും വിലമതിക്കുന്ന അംഗീകാരമായി ഞാൻ കരുതുന്നു എന്നാണ്. എന്റെ കവിത പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽ പഠിപ്പിക്കുന്നുണ്ട്‌. എല്ലാ പ്രശസ്‌ത
ആനുകാലികങ്ങളിലും എന്റെ കവിത വന്നിട്ടുണ്ട്. സമാനമായ സന്തോഷമുള്ള കാര്യമാണ് കൈരളിടിവി യുടെ അംഗീകാരം എന്നാണ് വരും വർഷങ്ങളിൽ കൈരളി ടി.വി. മികച്ച അവാർഡുകൾ നൽകുന്ന അവാർഡ് ഷോകൾ കൈരളിയുടെ ചെയർമാൻ മമ്മൂട്ടി എംപിയും കൈരളിയുടെ എം.ഡി. ജോൺ ബ്രിട്ടാസ് എന്നിവരുടെ സാന്നിത്യത്തിൽ സംഘടിപ്പിക്കുന്ന കാര്യം ജോസ് കാടാപുറം     പറഞ്ഞു.

“ഞാനടക്കം ഉള്ള മലയാളി മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടിയ കൈരളി തന്ന ഈ അംഗീകാരവും അതിനോടനുബന്ധിച്ചു നടന്ന ഈ പുരസ്‌കാരച്ചടങ്ങും ഒക്കെ ജീവിതത്തിലെ എറ്റവും സുന്ദരവും അവിസ്മരണീയവുമായ നിമിഷങ്ങളിൽ ഒന്നാണെനിക്ക്. ഇവിടെ വരുവാനും, ഏറ്റവും ആരാധ്യനായ ജെ മാത്യൂസ് സർ , മനോഹർ തോമസ് അടക്കം കവിതയെയും സാഹിത്യത്തെയും സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സഹൃദയങ്ങളെ കാണാനും ഇടപഴകാനും അവസരം ഇടയായത് കവിതാ പുരസ്‌കാരം പോലെ തന്നെ പ്രിയപ്പെട്ടതും പ്രാധാന്യം ഉള്ളതും ആണ്ൽ തന്റെ മനസിൽ എന്ന് 
മികച്ച കവിതക്കുള്ള അവാർഡ് സ്വീകരിച്ച ബോസ്റ്റണിൽ നിന്നെത്തിയ  സിന്ധു കൈരളിയോട് പറഞ്ഞു.

 

എല്ലാക്കാലത്തും ഞാൻ എഴുതിയിട്ടുള്ളതെല്ലാം എന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. ഇരുൾ മൂടുന്ന ജീവിതയാത്രകളിൽ മിന്നാമിനുങ്ങായി സാന്ത്വനം ഏകുന്ന പ്രതീക്ഷകളെ കുറിച്ചാണ് ഈ കവിത. പ്രതീക്ഷയുടെ തിരിവെളിച്ചങ്ങൾ എപ്പോഴും പ്രകൃതി തന്നെ നമുക്ക് കാണിച്ചു തരുന്നുണ്ട്. രാത്രി കഴിയുമ്പോൾ വരുന്ന പുലരിയും മഴ കഴിഞ്ഞാൽ വിരിയുന്ന മഴവില്ലും പുലർകാലത്ത് പുൽക്കൊടിത്തുമ്പിൽ വീണുടയാൻ നിൽക്കുന്ന നീർത്തുള്ളിയിലും തെളിയുന്ന സൂര്യനും ഒക്കെ അതിനുദാഹരണങ്ങൾ ആണ്. അവയൊക്കെ ഞാൻ എന്റെ ജീവിതവുമായി ബന്ധിപ്പിക്കുക മാത്രം ആണ് ഈ കവിതയിൽ ചെയ്തിട്ടുള്ളതെന്ന് സിന്ധു വ്യക്തമാക്കി.

 

അത് അതേ രീതിയിൽ ഉൾക്കൊണ്ട് ആസ്വദിക്കുകയും വിലയിരുത്തുകയും, ഹൃദയത്തിലേറ്റുകയും ചെയ്യുന്ന ഒരു കൂട്ടം നല്ല മനസ്സുകളെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് സിന്ധു കൂട്ടിച്ചേർത്തു. ഇവിടെ ഓരോ മനസ്സുകളും കൊളുത്തിയ മിന്നാമിന്നിവെട്ടവും ജീവിതയാത്രയിൽ എനിക്ക് പ്രകാശമാകും എന്നുറപ്പാണ്. അതിന് ഹൃദയം നിറഞ്ഞ നന്ദി. – അദ്ദേഹം വ്യക്തമാക്കി.

ഡോണ മയൂരയെപ്പോലെ പ്രഗത്ഭരായ കവികളുടെ പിൻഗാമി ആയി, കവിതയുടെ ലോകത്തും കവിതയെ സ്നേഹിക്കുന്ന, ആസ്വദിക്കുന്ന മനുഷ്യരുടെ മനസ്സിലും എന്റെ പേര് കൂടി എഴുതിച്ചേർത്തതിന് കലയെയും സാഹിത്യത്തെയും എന്നും സ്നേഹിക്കുന്ന കൈരളി ടി.വി. യോടും അതിന് കാരണക്കാരനായ ജോസ് കടാപ്പുറത്തിനോടും ജൂറി അംഗങ്ങളായ മാത്യൂസ് സർ, ഡോ. ചന്ദ്രശേഖരൻ സാറിനോടും എല്ലാം തീർത്താൽ തീരാത്ത നന്ദി ഉണ്ട്. ഈ അവാർഡ് തുക ഞാൻ, കാൻസറും അതുപോലെ ഉള്ള മാരകരോഗങ്ങളും ആയി കഷ്ടത അനുഭവിക്കുന്ന ഒരുപാട് ജീവിതങ്ങളിൽ സാന്ത്വനത്തിന്റെ മിന്നാമിന്നി വെട്ടം കൊളുത്തുന്ന സോലൈസ് (solace) എന്ന ചാരിറ്റി ഓർഗനൈസഷനു സമർപ്പിക്കുന്നു. ഒരിക്കൽ കൂടി എന്റെ എല്ലാ ഇരുൾവഴികളിലും കൂട്ടായ എല്ലാ മിന്നാമിനുങ്ങുകൾക്കും നന്ദി…..

അവാഡു പരിഗണനക്കുവേണ്ടി കൈരളി യു എസ്സേക് കിട്ടിയ കവിതകളിൽ അധികവും സ്‌ത്രീകളുടേതായിരുന്നു. ഹൃദയസ്പർശിയായ കവിതകൾ രചിക്കാനുള്ള ആർദ്രത
സ്‌ത്രീ ഹൃദയത്തിനാണ് കൂടുതലുള്ളത്. അതുകൊണ്ടുതന്നെയാണ്, ജോസ് കാടാപുറത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഈ മഹത്തായ സാഹിത്യ പുരസ്‌കാരം സ്ത്രീകൾക്കുതന്നെ കിട്ടുന്നത് . ഒരു കവിതയും എഴുതിയിട്ടില്ലാത്ത എന്നേക്കാൾ ഈ അവാർഡ് നൽകാൻ യോഗ്യരായ പലരും ഈ സദസ്സിൽത്തന്നെയുണ്ട്. രാജു തോമസ്,
ജോസ് ചെരിപുറം, മനോഹർ തോമസ്, റഫീക് തറയിൽ തുടങ്ങിയവർ തികച്ചും യോഗ്യതയുള്ളവരാണ്. അവരുടെയെല്ലാം അനുവാദത്തോടെ ഞാൻ ഈ കർമ്മം നിർവഹിക്കുന്നു.

ശ്രീമതി സിന്ധു നായരുടെ കവിതക്ക് മുൻതൂക്കം കിട്ടാൻ മേന്മകൾ പലതാണ് . ഭാഷാ പാടവം, പദ ലാളിത്വം, ബിംബ സൂചന, ആശയ ഭദ്രത ഇവയിലെല്ലാം മറ്റു കവിതകളേക്കാൾ മെച്ചമാണ്  “ഇരുൾ വഴികളിലെ മിന്നാമിനുങ്ങുകൾ” പ്രഭാത സൂര്യ കിരണങ്ങൾ പതിക്കുമ്പോൾ പുൽക്കൊടിത്തുമ്പിലെ നീർതുള്ളികൾ
മഴവില്ലുപോലെ പ്രകാശിക്കാറുണ്ട്. കവയിത്രിയുടെ സർഗ്ഗഭാവനയിൽ ഈ നീർതുള്ളിക്കുമുണ്ട് ഭാവങ്ങളും മോഹങ്ങളും.
മഴമേഘങ്ങളിൽ മറഞ്ഞിരിക്കുന്ന നക്ഷത്രങ്ങൾ ഭാവനയിൽ തിളങ്ങുന്നു. പക്ഷേ, ഒരത്ഭുത
പ്രതിഭാസമായ മിന്നാമിനുങ്ങ് നമുക്ക് വ്യത്യസ്ഥമായ വെളിച്ചം തരുന്നു. വിളക്കും എണ്ണയും തിരിയും തീയും കൂടാതെ സ്വന്തം ശരീത്തിൽ നിന്നും പ്രകാശം പരത്തുന്ന മിന്നാമിനുങ്ങ്, ഇരുട്ടിൽ
തെളിയുന്ന വെളിച്ചമാണ്. ജീവിതത്തിന്റെ പ്രതിസന്ധികളിൽ ഒരു മിന്നാമിനുങ്ങിന്റെ വെളിച്ചം മാത്രമേ കവയിത്രി പ്രതീക്ഷിക്കുന്നുള്ളു. ശ്രീമതി സിന്ധു നായരുടെ ഭാഷയിൽ, നക്ഷത്രത്തിളക്കമതൊന്നേപോരും കുറ്റാക്കുറ്റിരുട്ട് ചുടുമെൻ അമാവാസിയും നിറപൗർണ്ണമിയാകാൻ  സിന്ധു നായർക്കും കൈരളി ടീവി ഡയറക്ടർ ജോസ് കാടാപുറത്തിനും
എല്ലാവിധ വിജയാശംസളും നേരുന്നു അവാർഡ് നൽകി ജെമാത്യൂസ് പറഞ്ഞു നിർത്തി.

നവമാധ്യമങ്ങളും സാഹിത്യവും എന്ന് വിഷയത്തിൽ ഈമലയാളീ എഡിറ്റർ ജോർജ് ജോസഫ് പ്രഭാഷണം നടത്തി.  മനോഹർ തോമസ് മോഡറേറ്ററായി തുടർന്ന് തഹ്സിൻ മുഹമ്മദിന്റെ മനോഹരമായ ഗാനങ്ങൾ ജേക്കബ് റോയ് ഡോ. ബാബു സ്റ്റീഫൻ, ലാന ട്രഷറർ  കെ. .കെ ജോൺസൺ, ഫൊക്കാന സെക്രട്ടറി സജിമോൻ ആന്റണി, മേരി ഫിലിപ്പ്, നിർമല ,ജെസ്സി ജെയിംസ് , ഷൈല പോൾ , ജോസ് ചെരിപുറം ,എന്നിവർ ആശംസകൾ അർപ്പിച്ചു , അവാർഡ് ഏറ്റു വാങ്ങിയ  മീര മാത്യു ,ബിനു പിള്ള, അറ്റോർണി മേരി ജോസ് എന്നിവർ നന്ദി പറഞ്ഞു. മുട്ടത്തു വർക്കിയുടെ മരുമകൾ മേരി മാത്യു മുട്ടത്ത്, കവി രാജു തോമസ് ,നിഷ ജൂഡ് , ഡോ. സെലിൻ , റോബിൻ , മോൻസി കൊടുമൺ ,അബി കേരള സെന്റർ , ശോശാമ്മ ആൻഡ്രൂസ് , റഫീക് തറയിൽ, ജെയിംസ് ,ഫിലിപ്പ് മഠം  മറ്റു  പ്രമുഖർ   കേരള സെന്റർ പ്രസിഡണ്ട്  അലക്‌സ് കാവുംപുറത്തു തുടങ്ങിയവർക്ക് നന്ദി പറഞ്ഞു ക്രിസ്റ്റി ജോസ് പരിപാടിയുടെ എംസിയും വീഡിയോ, ഫോട്ടോ കൈരളിയുടെ ജേക്കബ് മാനുവൽ നിർവഹിച്ചു. സ്‌നേഹവിരുന്നോടെ  പരിപാടികൾ സമാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here