ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും സമൻസ് അയച്ചു. ഈ മാസം 21ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

ജൂണ്‍ 23ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നേരത്തെ നിര്‍ദേശമുണ്ടായിരുന്നെങ്കിലും കോവിഡ് അനുബന്ധവിശ്രമത്തിലായിരുന്ന സോണിയ സമയം നീട്ടി ചോദിച്ചിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നോട്ടീസ് നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here