തിരുവനന്തപുരം: ‘കടുവ’ സിനിമയിലെ വിവാദ സംഭാഷണം ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചുവെന്ന് നടന്‍ പൃഥ്വിരാജും സംവിധായകന്‍ ഷാജി കൈലാസും. ഈ തെറ്റ് തിരിച്ചറിഞ്ഞ നിമിഷം തന്നെ മാപ്പ് പറഞ്ഞിരുന്നു. സംഭാഷണം ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചു. ഇന്നലെ ഞായറാഴ്ചയായതിനാല്‍ സംഭാഷണം ഒഴിവാക്കിയ ഭാഗം സെന്‍സറിംഗിന് അയക്കാന്‍ കഴിഞ്ഞിരുന്നില്ല. കേരളത്തില്‍ ഒരിടത്തും വിവാദ സംഭാഷണം ഉള്‍പ്പെടുത്തിയ ഭാഗം പ്രദര്‍ശിപ്പിക്കില്ല. വിദേശ റിലീസിലും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവിച്ച തെറ്റിന് ഒരിക്കല്‍ കൂടി മാപ്പ് പറയുന്നതായും പൃഥ്വിരാജ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഭിന്നശേഷിയുള്ള കുട്ടികളെ കുറിച്ചുള്ള വിവാദ പരാമര്‍ശമാണ് സിനിമയില്‍ നിന്ന് മാറ്റുന്നത്. ചിത്രത്തിലെ ഭിന്നശേഷിയുള്ള ബാലകഥാപാത്രത്തെ കുറിച്ച് നായക കഥാപാത്രം നടത്തുന്ന ഡയലോഗ് ആണ് വിവാദമായത്.

LEAVE A REPLY

Please enter your comment!
Please enter your name here