പി പി ചെറിയാൻ
 
 ഫ്ലോറിഡ: ഫ്ലോറിഡ  സംസ്ഥാനത്തെ ഏറ്റവും വലിയ സ്കൂൾ വിദ്യാഭ്യാസ ജില്ലയായ മയാമി ഡേഡ് സ്കൂൾ ഡിസ്ട്രിക്ട് വിദ്യാർഥികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്ന ടെക്സ്റ്റ് ബുക്ക് പഠിപ്പിക്കേണ്ടത് സ്കൂൾ ബോർഡ് തീരുമാനിച്ചു.
 
ജൂലൈ 20 ബുധനാഴ്ച ചേർന്ന സ്കൂൾ ബോർഡ് യോഗത്തിൽ അഞ്ചുപേർ തീരുമാനത്തെ അനുകൂലിച്ചപ്പോൾ നാല് അംഗങ്ങൾ സെക്സ് എഡ്യൂക്കേഷൻ ടെക്സ്റ്റ് ബുക്ക് പഠിപ്പിക്കേണ്ടതാണ് എന്ന് അഭിപ്രായപ്പെട്ടു
 
അമേരിക്കയിലെ സ്കൂൾ വിദ്യാഭ്യാസ ജില്ലകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഉള്ള നാലാമത്തേതാണ് മയാമി ഡേഡ് സ്കൂൾ ഡിസ്ട്രിക്ട്.
 മാർച്ച് മാസം ഫ്ലോറിഡ ഗവർണർ ഒപ്പുവെച്ച പാരന്റൽ  റൈറ്റ്സ്  ഇൻ എഡ്യൂക്കേഷൻ ബിൽ  ക്ലാസ് റൂമുകളിൽ സെക്ഷ്വൽ ഓറിയന്റഷന് , ജെൻഡർ ഐഡൻറിറ്റി എന്നിവ ചർച്ച ചെയ്യുന്നത് നിരോധിച്ചിരുന്നു.
 
 ‘പുസ്തകം പഠിപ്പിക്കേണ്ട എന്നു തീരുമാനിച്ചതോടെ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന 33 4000വിദ്യാർഥികൾക്ക് ഹെൽത്ത് ആൻറ് എക്സർസൈസ് പാഠങ്ങൾ ഉൾപ്പെടുത്തി പുതിയ പുസ്തകം തയ്യാറാക്കുന്നതിന് മാസങ്ങൾ വേണ്ടിവരുമെന്നു അധിക്രതർ  അറിയിച്ചു. ഗ്രേഡ് കെ മുതൽ മൂന്നു വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് സെക്ഷ്വൽ ഒറിയന്റഷന്  ജെൻഡർ ഐഡൻറിറ്റി എന്നിവയെക്കുറിച്ച് ചർച്ചചെയ്യുന്നത് നിരോധിച്ചിരിക്കുന്നത്
മിഡിൽ ഹൈസ്കൂൾ വിദ്യാർഥികൾക്ക് കോംപ്രഹെൻസീവ്  ഹെൽത്ത് സ്കിൽസ് പഠിപ്പിക്കുന്ന പുസ്തകം ഇതിനകം തയ്യാറാക്കിയിട്ടുണ്ട്
 

LEAVE A REPLY

Please enter your comment!
Please enter your name here