ചെന്നൈ: പട്ടാപ്പകല്‍ നഗരത്തിലെ ബാങ്കില്‍ വന്‍കവര്‍ച്ച. ചെന്നൈ അരുംമ്പാക്കത്തുള്ള ഫെഡ് ബാങ്കിലാണ് ജീവനക്കാരെ കെട്ടിയിട്ടു ബന്ദികളാക്കി കത്തി കാട്ടി ഭീഷണിപ്പെടുത്തി 20 കോടിയോളം വിലമധിക്കുന്ന പണവും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടാക്കള്‍ കവര്‍ന്നത്.
ശനിയാഴ്ച്ച രാവിലെയാണ് മൂന്നംഗ സംഘം ബാങ്കിനുളളില്‍ കയറി പരിഭ്രാന്തി പരത്തി ബാങ്ക് മാനേജര്‍ ഉള്‍പ്പെടെയുളളവരെ ശുചിമുറിയില്‍ പൂട്ടിയിട്ട ശേഷമാണ് ലോക്കറിന്റെ താക്കോല്‍ കൈവശമാക്കി കവര്‍ച്ച നടത്തിയത്. കൊള്ളയ്ക്കു മുന്‍പു ബാങ്കിലെ സുരക്ഷാ ജീവനക്കാരനു സംഘം ശീതളപാനീയത്തില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കി മയക്കി കിടത്തിയതിനു ശേഷമാണ് കവര്‍ച്ച നടത്തിയത്. മോഷണ ശേഷം മോഷ്ടാക്കള്‍ ഇരുചക്രവാഹനത്തില്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ബാങ്കിനു സമീപമുളള ആളുകളാണ് വിവരം പോലീസില്‍ അറിയിച്ചത്.

ബാങ്കിലെ ജീവനക്കാരന്‍ മുരുകന്റെ നേതൃത്വത്തിലാണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
അണ്ണാനഗര്‍ ഡെപ്യൂട്ടി കമ്മിഷണറും മറ്റു പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ ബാങ്കില്‍
നിന്ന് വിരലടയാളം ശേഖരിച്ചു. പ്രതികളെ പിടികൂടാന്‍ അഞ്ച് പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചതായി പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here