ഫിലഡല്‍ഫിയ: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനവും ഐഒസി (ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ്) പെന്‍സില്‍വാനിയ ചാപ്റ്റര്‍ ഉത്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുവാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അംഗവും പെരുമ്പാവൂര്‍ എംഎല്‍എയുമായ എല്‍ദോസ് കുന്നപ്പള്ളി ഫിലാഡല്‍ഫിയായില്‍ എത്തിച്ചേര്‍ന്നു.

ഓഗസ്റ്റ് 21 ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഫെറോന ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചാണ് ( 608 Welsh Rd, Philadelphia, PA 19115) സമ്മേളനം നടത്തപ്പെടുന്നത്. പൊതുസമ്മേളനത്തില്‍ ഐ.ഓ സി കേരളാ ചാപ്റ്റര്‍ നാഷണല്‍ പ്രസിഡന്റ് ലീലാ മാരാട്ട്, IOC നാഷണല്‍ നേതാക്കന്മാര്‍, പ്രാദേശിക നേതാക്കന്മാര്‍ എന്നിവരോടൊപ്പം മറ്റ് സംഘടനാ പ്രവര്‍ത്തകരും കോണ്‍ഗ്രസ് അനുഭാവികളും പങ്കെടുക്കും.

പൊതുസമ്മേളനത്തിന് ശേഷം ഫിലാഡല്‍ഫിയയിലെ നിരവധി കലാകാരന്മാരെയും കലാകാരികളെയും അണിനിരത്തിക്കൊണ്ടുള്ള ഗാനമേള, ഡാന്‍സ്, തുടങ്ങിയ വിവിധ കലാപരിപാടികള്‍ അരങ്ങേറും. വിഭവസമൃദ്ധമായ ഡിന്നറോടുകൂടി പരിപാടികള്‍ അവസാനിക്കും.

ഈ പൊതുസമ്മേളനത്തിലും, കലാപരിപാടികളും ഡിന്നറിലും കുടുംബസമേതം വന്നു സംബന്ധിക്കുവാന്‍ എല്ലാ നല്ലവരായ കോണ്‍ഗ്രസ്സ് അനുഭാവികളെയും, അഭ്യുദയകാംഷികളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ജോസ് കുന്നേല്‍, സാബു സ്‌കറിയാ, കൊച്ചുമോന്‍ വയലത്ത്, ജോര്‍ജ്ജ് ഓലിക്കല്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോസ് കുന്നേല്‍ (ചെയര്‍മാന്‍) 215 681 8679

സാബു സ്‌കറിയ (പ്രസിഡന്റ്) 267 980 7923

കൊച്ചുമോന്‍ വയലത്ത് (ജനറല്‍ സെക്രട്ടറി) 215 421 9250

ജോര്‍ജ്ജ് ഓലിക്കല്‍ (ട്രഷറാര്‍): 215 873 434365

LEAVE A REPLY

Please enter your comment!
Please enter your name here