ഫൊക്കാനയുടെ അടുത്ത പ്രവർത്തകനും ഫൊക്കാനയുടെ ന്യൂസുകൾ മീഡിയകളിൽ എത്തിച്ചേരുന്ന ഫൊക്കാനയുടെ മാധ്യമ മുഖം ഫ്രാൻസിസ് തടത്തിലിന്റെ വിയോഗം ഓരോ ഫൊക്കാന പ്രവർത്തരെയും ദുഃഖത്തിൽ ആക്കിയിരിക്കുകയാണ്‌ . അദ്ദേഹത്തിന്റെ വിയോഗം വിശ്വസിക്കാൻ കഴിയാതെ അമേരിക്കൻ മലയാളികൾക്ക് ഒരു അവിശ്വാസിനിയാ വാർത്തയാണ് കേൾക്കാൻ കഴിഞ്ഞത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഫൊക്കാന അഗാധ ദുഃഖം രേഖപ്പെടുത്തുന്നതെയി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. സ്വന്തം കുടുബത്തിൽ ഉണ്ടായ ഒരു നഷ്‌ടമാണ്‌ ഫ്രാൻസിന്റെ വിയോഗം എന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഈ വിയോഗം താങ്ങാനുള്ള ശക്തി ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നതായി ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.

ഫൊക്കാന സെക്രട്ടറി ഡോ. കലാ ഷാഹി, ട്രഷർ ബിജു ജോൺ, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സ് എന്നിവർ അനുശോചനം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here