അന്തരിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കേരളാ ടൈംസ് ചീഫ് എഡിറ്ററുമായ ഫ്രാന്‍സിസ് തടത്തിലിന്റെ സംസ്‌കാരം ഒക്ടോബര്‍ 22 ശനിയാഴ്ച നടക്കും. ഒക്ടോബര്‍ 21 വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണി മുതല്‍ രാത്രി 9 മണി വരെ സെന്റ് ജോര്‍ജ് സീറോ മലബാര്‍ ചര്‍ച്ചില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ശനിയാഴ്ച രാവിലെ സെന്റ് ജോര്‍ജ് സീറോ മലബാര്‍ ചര്‍ച്ചിലെ സംസ്‌കാര ശുശ്രൂഷാച്ചടങ്ങുകള്‍ക്കു ശേഷം ഗേറ്റ് ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.

പൊതുദര്‍ശനം: ഒക്ടോബര്‍ 21 വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ രാത്രി 9 മണി വരെ സെന്റ് ജോര്‍ജ് സീറോ മലബാര്‍ ചര്‍ച്ചില്‍. (St George Syro Malabar Church, 408 Getty Ave, Paterson, NJ, 07503.)

സംസ്‌കാര ശുശ്രൂഷ: ഒക്ടോബര്‍ 22 ശനിയാഴ്ച രാവിലെ സെന്റ് ജോര്‍ജ് സീറോ മലബാര്‍ ചര്‍ച്ചിലെ വിശുദ്ധ കുര്‍ബാനയോടെ നടക്കുന്ന പ്രാര്‍ത്ഥനാ കര്‍മ്മങ്ങള്‍ക്കു ശേഷം ഗേറ്റ് ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും. (Gate of Heaven Cemetery, 225 Ridgedale Ave, East Hanover, NJ, 07936.)

ഇന്ന് രാവിലെയാണ് ഫ്രാന്‍സിസ് തടത്തില്‍ മരണപ്പെട്ടത്. 52 വയസ്സായിരുന്നു. ഉറക്കത്തില്‍ സംഭവിച്ച ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. 27 വര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയമുള്ള ഫ്രാന്‍സിസ് തടത്തില്‍ കേരളത്തില്‍ പതിനൊന്നര വര്‍ഷത്തെ സജീവ പത്രപ്രവര്‍ത്തനത്തിനു ശേഷം 2006 ജനുവരിയിലാണ് അമേരിക്കയിലേക്കു കുടിയേറിയത്. അമേരിക്കയില്‍ എത്തിയതിനു ശേഷം നിരവധി പത്രങ്ങളില്‍ ഫ്രീലാന്‍സ് പത്രപ്രവര്‍ത്തനം നടത്തിയ ഫ്രാന്‍സിസ് നിലവില്‍ കേരളാ ടൈംസിന്റെ ചീഫ് എഡിറ്ററായി ജോലി ചെയ്ത് വരികയായിരുന്നു.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here