ന്യൂഡൽഹി : ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ ഋഷി സുനകിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി .യു.കെ. പ്രധാനമന്ത്രിയാകുന്നതിൽ ഊഷ്‌മളമായ അഭിനന്ദനങ്ങൾ എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ആഗോള വിഷയങ്ങളിൽ ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കാമെന്നുംമോദി കുറിച്ചു. ഇന്ത്യ- യു.കെ ചരിത്രപരമായ ബന്ധം ആധുനിക പങ്കാളിത്തമാക്കി മാറ്റാമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു. ബ്രിട്ടനിലെ ഇന്ത്യക്കാർക്ക് ദീപാവലി ആശംസകളും മോദി നേർന്നു.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പെന്നി മോർഡന്റ് 100 എം.പിമാരുടെ പിന്തുണ നേടാനാകാതെ പിൻമാറിയതോടെയാണ് ഋഷി സുനക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. 42-ാമത്തെ വയസിലാണ് ഋഷി പ്രധാനമന്ത്രി പദത്തിലേക്കെത്തുന്നത്. 357 കൺസർവേറ്റീവ് എം.പിമാരിൽ പകുതിയിൽ ഏറെപ്പേരും ഋഷി സുനകിനെ പിന്തുണച്ചു.

 

പഞ്ചാബിലാണ് ഋഷി സുനകിന്റെ പൂർവികരുടെ വേരുകൾ. നാഷണൽ ഹെൽത്ത് സർവീസ് ജനറൽ പ്രാക്ടീഷണറായ യാഷ്‌വീറിന്റെയും ഫാർമസിസ്റ്റായിരുന്ന ഉഷ സുനകിന്റെയും മകനായി സതാംപ്ടണിൽ ആയിരുന്നു ഋഷി സുനകിന്റെ ജനനം. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെയും സുധാ മൂർത്തിയുടെയും മകൾ അക്ഷത മൂർത്തിയാണ് ഭാര്യ. കൃഷ്ണ,​ അനൗഷ്ക എന്നിവരാണ് മക്കൾ.

LEAVE A REPLY

Please enter your comment!
Please enter your name here