ഹോട്ടല്‍ പാരഡൈസ് ഇന്ത്യന്‍ ക്യൂസിന്‍സില്‍ നടന്ന പ്രൗഡഗംഭീര ഡിന്നര്‍ നെറ്റില്‍, മേഴ്സിഫുള്‍ ചാരിറ്റി പ്രസിഡണ്ട് ജോയി കൂടാളില്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ജോയി പാരിക്കാപ്പള്ളി സ്വാഗതം പറഞ്ഞു. സെക്രട്ടറി സാജു മാര്‍ക്കോസ് സംഘടനയുടെ പ്രവര്‍ത്തനങ്ങളെ വിശദീകരിച്ചു. ചടങ്ങില്‍ ഡോ. ബാബു സ്റ്റീഫന് ഉപഹാരം നല്‍കി ആദരിച്ചു.

ഡോ. സാബു സ്റ്റീഫന്‍ മേഴ്സിഫുള്‍ ചാരിറ്റിക്ക് 10000 ഡോളര്‍ സംഭാവനയായി നല്‍കിക്കൊണ്ട് സംസാരിച്ചു. ഡോ. എബ്രഹാം കടവില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. കല ആശംസ അര്‍പ്പിച്ചു സംസാരിച്ചു. മറ്റു ഡയറക്ടര്‍മാര്‍ ആശംസകള്‍ നേര്‍ന്നു. ജോസ് പറനിലം നന്ദി അര്‍പ്പിച്ചു. മറ്റു കലാപരിപാടികളോടെ ഡിന്നര്‍ നൈറ്റ് സമാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here