ഗുണ്ടകളെ അയച്ച് വെട്ടിനുറുക്കുമെന്നും ലൈംഗികാവയവം ച്ഛേദിക്കുമെന്നും ഇയാള്‍ പറയുന്നുണ്ട്. കൂടാതെ അശ്ലീലം പറയുകയും ചെയ്തു.

ചെന്നൈ: സഹപ്രവര്‍ത്തകയോട് അശ്ലീല സംഭാഷണം നടത്തിയ തമിഴ്‌നാട് ബി.ജെ.പിയിലെ ഒബിസി വിഭാഗം നേതാവിനെ സസ്‌പെന്റ് ചെയ്തു. സൂര്യ ശിവയെ ആണ് ആറ് മാസത്തേക്ക് സസ്‌പെന്റ് ചെയ്തത്. ന്യുനപക്ഷ വിഭാഗത്തിലെ വനിത നേതാവിനോട് ഫോണിലൂടെ അസഭ്യവും അശ്ലീലവും നിറഞ്ഞ സംഭാഷണം നടത്തുകയും അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.

ഡെയ്‌സി സരണ്‍ എന്ന യുവതിയാണ് പരാതി നല്‍കിയത്. സൂര്യ ശിവയുടെ സംഭാഷണത്തിന്റെ ഓഡിയോ റെക്കോര്‍ഡ് പുറത്തുവന്നിരുന്നു. ഗുണ്ടകളെ അയച്ച് വെട്ടിനുറുക്കുമെന്നും ലൈംഗികാവയവം ച്ഛേദിക്കുമെന്നും ഇയാള്‍ പറയുന്നുണ്ട്. കൂടാതെ അശ്ലീലം പറയുകയും ചെയ്തു.

ഇന്നലെ ഇരുനേതാക്കളെയും പാര്‍ട്ടി അച്ചടക്ക സമിതി വിളിപ്പിച്ചിരുന്നു. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ചില ദ്രാവിഡ പാര്‍ട്ടികളെ പോലെ ഇത്തരം വിഷയങ്ങള്‍ വിട്ടുകളയില്ലെന്നും കര്‍ശന നടപടിയെടുക്കുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ പറഞ്ഞൂ. സൂര്യ ശിവയെ പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും ആറ് മാസത്തേക്ക് നീക്കിയതായും അദ്ദേഹം അറിയിച്ചു.

സൂര്യ ശിവയ്ക്ക് പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കാം. സൂര്യയുടെ സ്വഭാവത്തില്‍ മാറ്റം വന്നുവെന്നും പാര്‍ട്ടിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നും തോന്നുന്ന സാഹചര്യത്തില്‍ പഴയ ചുമതലയില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി സ്ത്രീകളെ ദേവതകളെ പോലെ ആരാധിക്കുന്നു. അതിനെതിരായ ഒരു നടപടിക്കും മാപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡി.എം.കെ മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ തിരുച്ചി ശിവയുടെ മകനാണ് സൂര്യ ശിവ. മേയിലാണ് സൂര്യ ശിവ ബി.ജെ.പിയില്‍ ചേര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here