പരീക്ഷണങ്ങള്‍ക്കായി അനാവശ്യമായി മൃഗങ്ങളെ കൊന്നു എന്ന പരാതിയെത്തുടര്‍ന്ന് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ന്യുറാലിന്‍ക് കോര്‍പ്പറേഷനെതിരെ അന്വേഷണം നടത്താനൊരുങ്ങി യുഎസ് കാര്‍ഷിക വകുപ്പ്. 2018 നു ശേഷം പരീക്ഷണങ്ങള്‍ക്കു വേണ്ടി 1,500ലേറെ മൃഗങ്ങളെ കൊന്നു എന്നാണ് രേഖകളില്‍ കാണുന്നത്. ശാസ്ത്രജ്ഞന്മാര്‍ക്ക് നിയമപരമായി ഇതിന് അനുവാദമുണ്ടെങ്കിലും പ്രസക്തമായ ഗവേഷണത്തിന് ഇത്രയേറെ മൃഗങ്ങളെ കൊല്ലേണ്ട ആവശ്യം ഉണ്ടായിരുന്നില്ല എന്നാണ് ന്യുറാലിന്‍ക് മുന്‍ ജീവനക്കാരും ഇപ്പോള്‍ ഉള്ളവരും പറയുന്നത്.

ഇതേത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ഗവേഷണത്തിനു വേഗത കൂട്ടാന്‍ മസ്‌ക് ആവശ്യപ്പെട്ടതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും ജീവനക്കാര്‍ പറഞ്ഞു. തളര്‍ന്നു പോയവര്‍ക്കു നടക്കാന്‍ സഹായിക്കുന്ന ഒരു ഉപകരണം ന്യുറാലിന്‍ക് പരീക്ഷിക്കുന്നുണ്ട്. തലച്ചോറില്‍ സ്ഥാപിച്ചാണ് അതു പ്രവര്‍ത്തിപ്പിക്കുക. സ്വിറ്റ്‌സര്‍ലണ്ടില്‍ ഇത്തരമൊരു ഉപകരണം വികസിപ്പിച്ചെടുത്തു എന്ന് കാര്‍ഷിക വകുപ്പ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ നേതൃത്വം നല്‍കുന്ന അന്വേഷണവുമായി ബന്ധപ്പെട്ടു നിരവധി ന്യുറാലിന്‍ക് ജീവനക്കാരോട് ഏജന്‍സി സംസാരിച്ചു.

ശബ്ദലേഖനം ചെയ്ത സന്ദേശങ്ങളും ഇമെയിലുകളും മറ്റും തെളിവുകളാണ്. കൊല്ലപ്പെട്ട മൃഗങ്ങളില്‍ 280 ആടുകള്‍, പന്നികള്‍, കുരങ്ങുകള്‍ എന്നിവ ഉള്‍പ്പെടുന്നു. എന്നാല്‍ കൃത്യമായ രേഖകള്‍ സ്ഥാപനത്തില്‍ സൂക്ഷിക്കാറില്ല എന്നാണ് ജീവനക്കാര്‍ പറയുന്നത്. എലികളെയും കൊന്നിട്ടുണ്ട്. അമിതവേഗത്തില്‍ നടത്തിയ പല പരീക്ഷണങ്ങളും പാളിയെന്നും ജീവനക്കാരുടെ മൊഴിയുണ്ട്. ജീവനക്കാരുടെ തലയില്‍ ബോംബ് കെട്ടി വച്ചിട്ടുണ്ട് എന്ന തോന്നലോടെ വേഗത്തില്‍ നീങ്ങണമെന്നു അവരോടു മസ്‌ക് പറഞ്ഞു. പരാജയം സംഭവിച്ചാല്‍ അടച്ചു പൂട്ടലും പിരിച്ചു വിടലും ഉണ്ടാവുമെന്നും സൂചിപ്പിച്ചു. ഈ ഭീണി പരീക്ഷണത്തിനു അവലംബിക്കാറുള്ള പല ഘട്ടങ്ങള്‍ അവഗണിക്കാന്‍ ജീവനക്കാരെ നിര്‍ബന്ധിച്ചു എന്നാണ് മൊഴി.

LEAVE A REPLY

Please enter your comment!
Please enter your name here