കാനഡയില്‍ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയുടെ വിദ്യാഭ്യാസ-ശിശു സംരക്ഷണ മന്ത്രിയായി ഇന്ത്യക്കാരി രചനാ സിംഗ് ചുമതലയേറ്റു. ഈ സുപ്രധാന ചുമതലയില്‍ എത്തുന്ന ആദ്യത്തെ ദക്ഷിണേഷ്യന്‍ വനിതയാണ് രചനാ സിംഗ്. ചണ്ഡീഗഡിലെ പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു മനശ്ശാസ്ത്രത്തില്‍ ബിരുദാന്തര ബിരുദമെടുത്തിട്ടുള്ള രചനാ സിംഗ് നേരത്തേ വര്‍ണവെറി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രവിശ്യാ സര്‍ക്കാരിന്റെ പാര്‍ലമെന്ററി സെക്രട്ടറി ആയിരുന്നു.

ഭര്‍ത്താവും രണ്ടര വയസുള്ള മകനുമൊത്തു 2001 ല്‍ കാനഡയില്‍ കുടിയേറിയതാണ് രചന. വാന്‍കൂവറില്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പില്‍ ചേര്‍ന്നു. ഗാര്‍ഹിക അക്രമങ്ങള്‍ക്കു ഇരയാവുന്നവരുടെ പ്രശ്‌നങ്ങള്‍ ആയിരുന്നു അന്നു കൈകാര്യം ചെയ്തത്. പിന്നീട് ഭരണകക്ഷിയായ എന്‍ ഡി പി യുടെ കനേഡിയന്‍ യൂണിയന്‍ ഓഫ് പബ്ലിക് എംപ്ലോയീസില്‍ ചേര്‍ന്ന് സജീവ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രവിശ്യാ നിയമസഭയിലേക്ക് ആദ്യം 2017 ലും പിന്നെ 2020 ലും മത്സരിച്ചു ജയിച്ചു. രചനയുടെ അച്ഛന്‍ റഗ്ബിര്‍ സിങ്ങും അമ്മ സുലേഖയും സഹോദരി സിര്‍ജനയും അധ്യാപകരാണ്.

‘ജനങ്ങളെ കരുതുകയും അവര്‍ക്കു പറയാനുള്ളത് കേള്‍ക്കുകയും ചെയ്യുന്ന ഗവണ്മെന്റിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് രചനാ സിംഗ് പറഞ്ഞു. സൗജന്യമായി എല്ലാവര്‍ക്കും ലഭ്യമാവുന്ന വിദ്യാഭ്യാസം നല്‍കാന്‍ ഞങ്ങള്‍ ഉറച്ചിരിക്കയാണ്. ഗവണ്മെന്റ്‌റ് വിദ്യാഭ്യാസത്തിനു 2017 മുതല്‍ വന്‍ തോതില്‍ പണം ഇറക്കിയിട്ടുണ്ട്. വരും വര്‍ഷങ്ങളിലും തുടരും. വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കുടുംബത്തില്‍ നിന്നാണു ഞാന്‍ വരുന്നത്. വര്‍ണ വിവേചനത്തിനെതിരെ പൊരുതിയിട്ടുണ്ട്. അതു കൊണ്ട് ന്യൂനപക്ഷ കുടുംബങ്ങളിലെ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയാം എന്നും രചന പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here