ചൈനീസ് ടെക് ഭീമനായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്ക് യുഎസില്‍ നിരോധിക്കുന്നതിനുള്ള ഉഭയകക്ഷി നിയമം യുഎസ് സെനറ്റര്‍ മാര്‍ക്കോ റൂബിയോ അവതരിപ്പിച്ചു. ദേശീയ സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തിയാണ് ബില്‍. ടിക് ടോക്കിനെതിരെ യുഎസിലെ ഏറ്റവും പുതിയ നീക്കമാണ് ഉഭയകക്ഷി ബില്‍.

ടിക് ടോക്കിന്റെ ഭീഷണിയില്‍ നിന്ന് അമേരിക്കന്‍ ഉപയോക്താക്കളെ സംരക്ഷിക്കാന്‍ ഗവണ്‍മെന്റ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സെനറ്റര്‍ റൂബിയോ ആരോപിച്ചു. ഫീഡുകളില്‍ കൃത്രിമം കാണിക്കാനും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും ആപ്പിനെ ഉപയോഗിക്കുന്നുണ്ട്. ഒരു സിസിപി കമ്പനിയുമായി അര്‍ത്ഥശൂന്യമായ ചര്‍ച്ചകള്‍ നടത്തി പാഴാക്കാന്‍ ഇനി സമയമില്ല. ബെയ്ജിംഗിന്റെ നിയന്ത്രണത്തിലുള്ള ടിക് ടോക്ക് നിരോധിക്കേണ്ട സമയമാണിതെന്നും റൂബിയോ പറഞ്ഞു.

ചൈനീസ് നിയമം അനുസരിച്ച് ടിക് ടോക്കിന്റെ മാതൃ കമ്പനി ഉപയോക്താക്കളുടെ ഡാറ്റ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സമര്‍പ്പിക്കണം. ഇത് വലിയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും റൂബിയോ അര്രോപിച്ചു. ഉപയോക്താക്കളെ സ്വാധീനിക്കാനും, നിയന്ത്രിക്കാനും ചൈന ആപ്പ് ഉപയോഗിക്കുമെന്ന് കഴിഞ്ഞ മാസം എഫ്ബിഐ മേധാവി ആശങ്ക പ്രകടിപ്പിച്ചിരുന്നു. പല യുഎസ് സംസ്ഥാനങ്ങളും സര്‍ക്കാര്‍ ഉപകരണങ്ങളില്‍ നിന്ന് ആപ്പ് നിരോധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here