മാത്യുക്കുട്ടി ഈശോ

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് പ്രൊവിന്‍സ് വേള്‍ഡ് മലയാളി കൗണ്‍സിലും അമേരിക്കന്‍ മള്‍ട്ടി എത്‌നിക് കൊയാലിഷനും സംയുക്തമായി ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷം ന്യൂയോര്‍ക്കിലെ ഫ്‌ലോറല്‍പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ ജനുവരി 28 ശനിയാഴ്ച വൈകിട്ട് 5:30-ന് വിവിധ കലാപരിപാടികളോടെ അതി വിപുലമായി നടത്തുന്നു. പ്രസിഡന്റ് ഈപ്പന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഡബ്ല്യൂ.എം.സി. ന്യൂയോര്‍ക്ക് പ്രൊവിന്‍സ് ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഇതേ വേദിയില്‍ വച്ച് നടത്തിയ ഫിലിം അവാര്‍ഡ് ദാനവും മള്‍ട്ടി-എത്‌നിക് കലാപരിപാടികളും വളരെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ഇത്തവണ സമൂഹത്തിലെ മുന്‍ നിര രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളുടെ നിറ സാന്നിധ്യത്തില്‍ 73 വര്‍ഷം പൂര്‍ത്തിയാക്കി എഴുപത്തിനാലാമത് വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം മനോഹര കലാപരിപാടികളോടെ നടത്തുവാനാണ് സംഘാടകര്‍ ക്രമീകരണം ചെയ്യുന്നത്. അമേരിക്കയിലെ കുടിയേറ്റക്കാരായ 38 രാജ്യങ്ങളിലെ വംശജരെ ഉള്‍പ്പെടുത്തി ചിക്കാഗോയില്‍ ഡോ. വിജയ് പ്രഭാകറിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട അമേരിക്കന്‍ മള്‍ട്ടി എത്‌നിക് കൊയാലിഷന്റെ (American Multi-Ethnic Coalition – AMEC) ന്യൂയോര്‍ക്ക് ശാഖയും ഈ റിപ്പബ്ലിക് ദിനാഘോഷത്തിന് ഡബ്ല്യൂ.എം.സി.യോടൊപ്പം കൈകോര്‍ത്ത് പങ്കെടുക്കുന്നു.

സാമൂഹിക പ്രവര്‍ത്തകനായ കോശി തോമസ് ചെയര്‍മാനായുള്ള AMEC ന്യൂയോര്‍ക്ക് ശാഖ ഇതിനോടകം ലോങ്ങ് ഐലന്‍ഡ് സമൂഹത്തില്‍ ജനശ്രദ്ധ നേടിക്കഴിഞ്ഞു. ആഫ്രിക്കയിലെയും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെയും ജമൈക്കയിലെയും ഇന്ത്യയിലെയും വിവിധ കലാപരിപാടികള്‍ മലയാളീ സമൂഹത്തിനു മുന്‍പില്‍ കാഴചവച്ച കോശി തോമസ് AMEC-ലൂടെ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തിലും വിവിധ രാജ്യങ്ങളുടെ കലാ പരിപാടികള്‍ ക്രമീകരിക്കുന്നു. AMEC സ്ഥാപക ചെയര്‍മാന്‍ ഡോ. വിജയ് പ്രഭാകറും ടീം അംഗങ്ങളും ചിക്കാഗോയില്‍ നിന്നും ശനിയാഴ്ചത്തെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ന്യൂയോര്‍ക്കില്‍ എത്തിച്ചേരുന്നുണ്ടെന്ന് കോശി തോമസ് പ്രസ്താവിച്ചു.

വേള്‍ഡ് മലയാളീ കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രൊവിന്‍സ് ചെയര്‍മാന്‍ വര്‍ഗീസ് എബ്രഹാം (രാജു), പ്രസിഡന്റ് ഈപ്പന്‍ ജോര്‍ജ്, സെക്രട്ടറി ജെയിന്‍ ജോര്‍ജ്, ഡബ്ല്യൂ.എം.സി. ഭാരവാഹികളായ ഷാജി എണ്ണശ്ശേരില്‍, ബിജു ചാക്കോ, പോള്‍ ചുള്ളിയില്‍, ലീലാമ്മ അപ്പുക്കുട്ടന്‍, സിസിലി പഴയമ്പള്ളി, ബിജോയ്, അജിത്കുമാര്‍, അലക്‌സ്, അമേരിക്കന്‍ മള്‍ട്ടി എത്‌നിക് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ചെയര്‍മാന്‍ കോശി തോമസ്, വൈസ് ചെയര്‍മാന്‍ മാത്യുക്കുട്ടി ഈശോ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ശനിയാഴ്ചത്തെ പരിപാടികളുടെ ക്രമീകരണങ്ങളെപ്പറ്റി വിശദമായ അവലോകനം നടത്തി. രാജു ജോസഫ് നിര്‍മ്മിച്ച ‘ഇന്‍ ദി നെയിം ഓഫ് ദി ഫാദര്‍’ (In The Name Of The Father) എന്ന സിനിമയുടെ പ്രൊമോഷനും അഭിനേതാക്കളെ ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടത്തുന്നു. ശനിയാഴ്ച വൈകിട്ട് 5:30-ന് ഫ്‌ലോറല്‍ പാര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ നടക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

വിശദ വിവരങ്ങള്‍ക്ക്: ഷാജി എണ്ണശ്ശേരില്‍ – 917-868-6960; ഈപ്പന്‍ ജോര്‍ജ് – 718-753-4772; കോശി തോമസ് – 347-867-1200 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here