മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സംസ്ഥാനത്തെ ബിഹാർ തൊഴിലാളികൾ ആക്രമിക്കപ്പെട്ടേക്കാമെന്ന തരത്തിലുള്ള വ്യാജ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു സ്റ്റാലിൻ.

‘ഇതര സംസ്ഥാന തൊഴിലാളികൾ ഭയപ്പെടേണ്ടതില്ല. ആരെങ്കിലും നിങ്ങളെ ഭീഷണിപ്പെടുത്തിയാൽ, ഹെൽപ് ലൈനിൽ ബന്ധപ്പെടണം. നമ്മുടെ സഹോദരങ്ങളായ ഇതര സംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കാൻ തമിഴ്നാട് സർക്കാറും ജനവും കൂടെയുണ്ടാകും’ -സ്റ്റാലിൻ പത്രക്കുറിപ്പിൽ അറിയിച്ചു.

 

തമിഴ്നാട്ടിൽ ബിഹാറിൽനിന്നുള്ള തൊഴിലാളികൾ അക്രമിക്കപ്പെട്ടാക്കാമെന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് തൊഴിലാളികൾക്കിടയിൽ ഭീതി പരത്തുകയും ബിഹാർ നിയമസഭയിൽ പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തിരുന്നു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തമിഴ്നാട്, ബിഹാർ സർക്കാറുകൾ മുന്നറിയിപ്പ് നൽകി.

വ്യാജ പ്രചാരണം നടത്തുന്നവരെ കണ്ടെത്താനായി ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് സംവിധാനങ്ങൾ സമൂഹമാധ്യമങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here