ന്യൂ യോർക്കിൽ നിന്ന് ‘ഇത്തിരി നേരം ഒത്തിരി കാര്യം’, ജോർജിയ സംസ്ഥാനത്തു നിന്ന് ‘ജോർജിയ ബസ്സ് (buzz)’,   ഹൂസ്റ്റണിൽ നിന്ന്  ‘ഇത് ഞങ്ങളുടെ ശബ്ദം’,  ഡാളസിൽ നിന്ന് ‘ദി മിറർ ഓഫ് ഡാളസ്”  കൂടാതെ അമേരിക്കയിലെങ്ങു നിന്നും മ്യൂസിക്കൽ റിയാലിറ്റി ഷോ ‘ടാലെന്റ്റ് ഹണ്ട്’,  സംഘ നൃത്ത്യ നൃത്തങ്ങളുടെ റിയാലിറ്റി ഷോ ‘റിഥം ഓഫ് ഡാൻസ്’ എന്നിങ്ങനെ നിരവധി പ്രോഗ്രാമുകൾ പ്രവാസി ചാനലിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലെത്തുന്നു. മാർച്ച് 18 ശനിയാഴ്ച്ച പുതിയ പ്രോഗ്രാമുകളുടെ പ്രക്ഷേപണം തുടങ്ങുന്നതാണ്.

അമേരിക്കയിലെ പ്രവാസി മലയാളി സംഘടനകളുടെ എല്ലാ പരിപാടികളും റീജിയണൽ ഡിറെക്ടർമാരുടെ നെത്ര്വത്തിൽ പ്രവാസി ചാനലിൽ ഉൾപ്പെടുത്തുന്നുണ്ട്,  വെത്യസ്ഥമായ ശൈലിയിലൂടെ ദൃശ്യമാധ്യമരംഗത്തു തങ്ങളുടേതായ ഇടം കണ്ടെത്തിയ പ്രവാസി ചാനൽ മലയാളികളുടെ സാമൂഹ്യ സാംസ്‌കാരിക വിജയ രംഗങ്ങൾ ഒപ്പിയെടുത്തു ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിച്ചു ഹൃദയം കവർന്നു കൊണ്ടിരിക്കുന്നു.

‘ഇത്തിരി നേരം ഒത്തിരി കാര്യം’ ന്യൂ യോർക്കിലെ റീജിയണൽ ഡയറക്ടർ ലാജി തോമസിന്റെ നെത്ര്വത്തിലാണ് തയ്യാറാക്കുന്നത് അതോടൊപ്പം നിർമാണവും സംവിധാനവും ലാജി തന്നെ. ആങ്കർ ഡോക്ടർ ഷെറിൻ എബ്രഹാം, ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി ജോയൽ സ്കറിയ ടീം പ്രവാസി ന്യൂ യോർക്ക് നിർവഹിക്കുന്നു. പ്രശസ്തരായവരുടെ അഭിമുഖങ്ങളും ജീവിതവിജയം നേടിയവരെ പ്രേക്ഷകരുടെ മുൻപിൽ അവതരിപ്പിക്കുന്ന പ്രത്യേക പരിപാടിയാണ് ഇത്തിരി നേരം ഒത്തിരി കാര്യം.  ആദ്യത്തെ എപ്പിസോഡിൽ പ്രവാസി മലയാളികളുടെ അഭിമാനമായ ന്യൂ യോർക്ക് സെനറ്റർ കെവിൻ തോമസ് ആണ് പ്രത്യേക അതിഥി.

2011 ൽ ന്യൂ ജേഴ്സിയിലെ പിസ്കാറ്റവേ (PISCATAWAY) സിറ്റിയിൽ തുടക്കം കുറിച്ച ഈ ചാനൽ പ്രശസ്ത സിനിമാ താരങ്ങൾ മനോജ് കെ ജയൻ, സുരേഷ് കൃഷ്ണ, ദേശീയ അവാർഡ് നേടിയ നടി പദ്മപ്രിയ, പ്രശസ്ത ഗായിക റിമി ടോമി എന്നിവർ ചേർന്ന് നിലവിളക്കു കൊളുത്തിയതിനു ശേഷം വൻ ജനാവലിയുടെ പ്രതിനിധ്യത്തിൽ പൊതു സമ്മേളനവും ഔപചാരികമായി ഉദ്‌ഘാടനവും നടന്നു.  താര ആർട്സ് സി.വിജയൻറെ നെത്ര്വതിൽ താര പ്രഭയാർന്ന സ്റ്റേജ് ഷോയോട് കൂടിയായിരുന്നു പ്രവാസി ചാനലിന്റെ തുടക്കം.

‘ജോർജിയ ബസ്സ് (Buzz)’ തയ്യാറാക്കുന്നത് ജോർജിയയിലെ പ്രവാസി ചാനലിന്റെ റീജിയണൽ ഡയറക്ടർ കാജൽ സഖറിയയുടെ നെത്ര്വതിൽ ടീം പ്രവാസി ജോർജിയ അംഗങ്ങളുടെ എല്ലാം കൂട്ടായ സൃഷ്ടി ആണ് ‘ജോർജിയ ബസ്സ് (Buzz)’  ഷാജി ജോൺ, രഞ്ജു വര്ഗീസ്, ബിജു ഉമ്മൻ എന്നിവർ ഇതിന്റെ നിർമ്മാണം, കാമറ, എഡിറ്റിംഗ്, ഡബ്ബിങ് എന്നിങ്ങനെ ക്രീയേറ്റീവ് ആയ വിവിധ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു.  ദീപ്തി കുരിയൻ വര്ഗീസ്, കുക്കൂ ഉമ്മൻ ജേക്കബ്, റിൻസി വര്ഗീസ് എന്നിവർ പ്രവാസി ചാനലിന്റെ ആങ്കർമാരായി തങ്ങളുടെ പ്രാഗൽഭ്യം തെളിയിക്കുന്നു. നിരവധി പേരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ ആണ് ഈ പ്രോഗ്രാം ഉരുത്തിരിഞ്ഞത്.

എല്ലാ സ്ഥലങ്ങളിൽ നിന്നും സാമൂഹ്യ, സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ അപ്പപ്പോൾ നടക്കുന്ന പ്രോഗ്രാമുകൾ താമസമില്ലാതെ പ്രവാസി ചാനലിൽ പ്രക്ഷേപണം ചെയ്യാനുള്ള സംവിധാനങ്ങളുമായി ഇപ്പോൾ ചാനലിന്റെ വിപുലീകരണം നടക്കുന്നു.  പ്രവാസികളുടെ സ്വന്തം ചാനലായി പ്രവാസി മലയാളികൾ ഈ ചാനൽ നെഞ്ചിലേറ്റി അഭൂതപൂർവമായ വളർച്ചയുടെ പാതയിലാണ്.

‘ദി മിറർ ഓഫ് ഡാളസ്’ പ്രവാസി ചാനലിന്റെ റീജിയണൽ ഡയറക്ടർ ഷാജി രാമപുരവും മറ്റു ടീം പ്രവാസി ചാനൽ അംഗംങ്ങളും ചേർന്നാണ് തയ്യാറാക്കുന്നത്.  ഡാളസിന്റെ കണ്ണാടി ആയിരിക്കും ഈ പ്രോഗ്രാം.
 നിരവധി വെത്യസ്ഥമായ പരിപാടികളാണ് ഇതിൽ ഉൾപ്പെടുത്തുന്നത്.

‘ഇത് ഞങ്ങളുടെ ശബ്ദം’ ഏറ്റവും വലിയ ഹിറ്റാകാൻ സാധ്യത ഉള്ള പ്രോഗ്രാമായി വിലയിരുത്തുന്നു. ഇതൊരു ടോക്ക് ഷോ ആണ്.  പ്രവാസി മലയാളികളുടെ ഉള്ളിലുള്ള ആശയങ്ങളും, തങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളോ പ്രയാസങ്ങളോ അതെന്തുമാകട്ടെ അത് പങ്കു വെക്കാനും അതിനുള്ള പരിഹാരം കാണാനോ അഭിപ്രായം അറിയാനോ  ഉള്ള പ്രോഗ്രാം ആണ്  ‘ഇത് ഞങ്ങളുടെ ശബ്ദം’.   ഹൂസ്റ്റണിൽ നിന്ന് റീജിയണൽ ഡയറക്ടർ രാജേഷ് വര്ഗീസ്, അജു വാരിക്കാട്, റോഷി സി. മാലത്ത് എന്നിവരും മറ്റു സാങ്കേതിക വിദഗ്‌ധരും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നു.

ഏറ്റവ്വും  നൂതന സാങ്കേതിക വിദ്യയുമായി തയ്യാറാക്കിയ മീഡിയ ആപ്പ് യുഎസ്എ യിലൂടെ തത്സമയം ഞൊടിയിട കൊണ്ട് പ്രവാസി ചാനൽ കാണാനുള്ള സംവിധാനം ഇപ്പോൾ നിലവിലുണ്ട്.  മീഡിയ ആപ്പ് യു എസ് എ യുടെ ലോഞ്ചിങ് ഫ്ലോറിഡയിൽ വച്ച് ജോസ് കെ.മാണി എം.പി, പ്രമുഖ മാധ്യമപ്രവർത്തകനും രാജ്യസഭാ അംഗവുമായ ജോൺ ബ്രിട്ടാസിന്റെ സാന്നിധ്യത്തിൽ നിർവഹിച്ചിരുന്നു. സൗജന്യമായി ഈ ആപ്പ് ലഭ്യമാണ്.  ഏറ്റവും നൂതനമായ ഒരു ‘OTT’ പ്ലാറ്റ്ഫോം പിന്നണിയിൽ സജ്ജമായിക്കൊണ്ടിരിക്കുന്നു. കൂടുതൽ വിവരങ്ങൾ പിന്നീടറിയിക്കുന്നതാണ്.

അമേരിക്കയിലെങ്ങു നിന്നും ഉടൻ ആരംഭിക്കുന്ന പ്രോഗ്രാമുകളിൽ ഒന്നാണ് മ്യൂസിക്കൽ റിയാലിറ്റി ഷോ ‘ടാലെന്റ്റ് ഹണ്ട് യൂ എസ്  എ ‘,  അമേരിക്കയിലെ സംഗീതത്തിൽ താല്പര്യമുള്ള, പാടാൻ കഴിവുള്ള പ്രവാസി മലയാളികൾക്ക് എല്ലാവർക്കും പങ്കെടുക്കാൻ  അവസരം കൊടുക്കുന്ന പ്രോഗ്രാം ആണ് ‘ടാലെന്റ്റ് ഹണ്ട് യൂ എസ്  എ ‘ ഇതിനായി എല്ലാ റീജണുകളിലും അവസരം ഒരുക്കുകയാണ് പ്രവാസി ചാനലിന്റെ ലക്‌ഷ്യം.  

വളരെ ജനശ്രദ്ധ ആകർഷിക്കുന്ന നോർത്ത് അമേരിക്കയിലെങ്ങുമായി തയാറാക്കുന്ന മറ്റൊരു ബ്രഹ്മാണ്ഡ പരിപാടി ആണ്  സംഘ നൃത്ത്യ നൃത്തങ്ങളുടെ റിയാലിറ്റി ഷോ ‘റിഥം ഓഫ് ഡാൻസ്’.  ഈ പരിപാടി ഒരു സൂപ്പർ ഹിറ്റ് ആയി മാറാനുള്ള സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.  എല്ലാ തുറകളിലുള്ള ഡാൻസ് ഗ്രൂപ്പുകൾക്ക് പങ്കെടുക്കാനുള്ള അവസരം ഒരുക്കുന്നതാണ്.  ൨ കാറ്റഗറി ആയി 15 വയസിനും 30  വയസിനും ഇടയിലുള്ള ഒരു ഗ്രൂപ്പും 31  മുതൽ 50 വയസു വരെ ഉള്ള മറ്റൊരു ക്യാറ്റഗറിയും ഉണ്ടായിരിക്കും. 15 മുതൽ 20  പേർ വരെ ഒരു ഗ്രൂപ്പിൽ പങ്കെടുക്കണം എന്ന നിര്ബന്ധവും ഉള്ളതിനാൽ കൂടുതൽ പങ്കാളിത്തം ഉണ്ടാകുമെന്നു വിശ്വശിക്കുന്നു.

പ്രവാസി ചാനൽ തത്സമയം കാണാൻ പ്രവാസി ചാനൽ ഡോട്ട് കോം (www.pravasichannel.com) എന്ന് ക്ലിക്ക് ചെയ്താൽ മാത്രം മതി.  പ്രവാസി ചാനലിലെ പ്രോഗ്രാമുകൾ എപ്പോൾ വേണമെങ്കിലും കാണാനുള്ള സംവിധാനം മീഡിയ ആപ്പ് യു എസ് എ (www.mediaappusa.com)യിലൂടെ ലഭ്യമാണ്. ഈ ആപ്പ് പൂർണമായും സൗജന്യമായി ഡൌൺലോഡ് ചെയ്യാം. മറ്റുള്ള ചാനലുകളും നിരവധി ഓൺലൈൻ ന്യൂസ് മാധ്യമങ്ങളും ഇത് വഴി ലഭ്യമാണ്.  For more info, or to share your community news or advt please call 1-917-900-2123 or news@pravasichannel.com

LEAVE A REPLY

Please enter your comment!
Please enter your name here