ഉമ്മൻ കാപ്പിൽ

ക്ലിഫ്ടൺ (ന്യൂജേഴ്സി): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഏറ്റവും വലിയ സമ്മേളനമാണ് ഫാമിലി & യൂത്ത് കോൺഫറൻസ്. ന്യൂജേഴ്സിയിലെ ക്ലിഫ്ടണിലുള്ള സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ ഈ വാർഷിക പരിപാടിയുടെ രജിസ്ട്രേഷൻ കിക്ക് ഓഫ് ആരംഭിച്ചു.
ഫാമിലി & യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ച് ഒരു സംഘം മാർച്ച് 19 ഞായറാഴ്ച ഇടവക സന്ദർശിച്ചു.

ഉമ്മൻ കാപ്പിൽ (ഭദ്രാസന കൗൺസിൽ അംഗം), സൂസൻ ജോൺ വർഗീസ് (സുവനീർ ചീഫ് എഡിറ്റർ), കോൺഫറൻസ് കമ്മിറ്റി അംഗങ്ങളായ ഐറിൻ ജോർജ്ജ്, ബിപിൻ മാത്യു എന്നിവരടങ്ങുന്നതായിരുന്നു പ്രതിനിധി സംഘം. മനു ജോർജ്ജ് (ഭദ്രാസന അസംബ്ലി അംഗം), വർഗീസ് റോയ് പടിപ്പുര (മലങ്കര അസോസിയേഷൻ അംഗം) എന്നിവരും വേദിയിൽ ചേർന്നു. വെരി റവ. യേശുദാസൻ പാപ്പൻ കോർ-എപ്പിസ്കോപ്പോസ് (വികാരി) മുഖ്യകാർമികത്വം വഹിച്ച വിശുദ്ധ കുർബാനയ്ക്കുശേഷം കോൺഫറൻസിന്റെ കിക്ക് ഓഫ് മീറ്റിംങ്ങും നടന്നു.

വിനോയ് വർഗീസ് (ഇടവക സെക്രട്ടറി) കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തുകയും സ്വാഗതം ചെയ്യുകയും ചെയ്തു. കോൺഫറൻസിന്റെ നടത്തിപ്പിനായി സംഘാടകരുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയും എല്ലാ ഇടവക അംഗങ്ങളും പങ്കെടുക്കാൻ ഇടവക വികാരി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

നോർത്ത് ഈസ്റ്റ് അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള ഇടവക അംഗങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുന്ന കോൺഫറൻസിനെപ്പറ്റി ഉമ്മൻ കാപ്പിൽ വിവരങ്ങൾ നൽകി. യുവാക്കൾക്കും മുതിർന്നവർക്കും ആത്മീയ ഉന്നമനത്തിനും കൂട്ടായ്മയ്ക്കും ശാന്തമായ അന്തരീക്ഷത്തിൽ ഒത്തുകൂടാനുള്ള അവസരമായിരിക്കും കോൺഫറൻസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിപിൻ മാത്യു രജിസ്ട്രേഷൻ നടപടികളെക്കുറിച്ച് സംസാരിച്ചു. സമ്മേളനത്തിന്റെ സ്മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ വിശദാംശങ്ങൾ സൂസൻ ജോൺ വർഗീസ് അറിയിച്ചു. സ്പോൺസർഷിപ്, സുവനീറിൽ ആശംസകളും പരസ്യങ്ങളും ചേർക്കുന്നതിനുള്ള അവസരങ്ങൾ എന്നിവയെപ്പറ്റി സൂസൻ വിവരിച്ചു. വിശ്വാസം, ബൈബിൾ പഠനം, ചർച്ചകൾ, ആരാധന, ഗാന ശുശ്രൂഷ എന്നിവയോടൊപ്പം കലാ കായിക പരിപാടികളും കോൺഫറൻസിന്റെ ഭാഗമായിരിക്കുമെന്ന് ഐറിൻ ജോർജ് അറിയിച്ചു.

കോൺഫറൻസ് 2023 ജൂലൈ 12 മുതൽ 15 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ നടക്കും. യൂറോപ്പ്/ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ ഫാ. മാറ്റ് അലക്സാണ്ടർ യുവജനങ്ങൾക്കായുള്ള സെഷനുകൾ നയിക്കും. യോവേൽ 2:28-ൽ നിന്നുള്ള “എല്ലാ ജഡത്തിന്മേലും ഞാൻ എന്റെ ആത്മാവിനെ പകരും” എന്നതാണ് ഈ വർഷത്തെ കോൺഫറൻസിൻറെ മുഖ്യ ചിന്താവിഷയം.

ഇടവകയെ പ്രതിനിധീകരിച്ച് ജിബിൻ ജേക്കബ് (ട്രഷറർ) സുവനീറിന്റെ സ്പോൺസർഷിപ്പ് ചെക്ക് കൈമാറി. ഒരു ഗ്രാൻഡ് സ്പോൺസർ എന്ന നിലയിൽ മനു ജോർജ്ജ് തന്റെ പിന്തുണ വാഗ്ദാനം ചെയ്തു. വർഗീസ് റോയി പടിപ്പുര, റീജ ആന്റണി, പീറ്റർ & മിനി കുര്യാക്കോസ്, സാമുവൽ മാത്യു, ജോൺ ചെറിയാൻ, ജിബിൻ ജേക്കബ്, വിനോയ് വർഗീസ് എന്നിവരുൾപ്പെടെ നിരവധി അംഗങ്ങൾ കോൺഫറൻസിൽ രജിസ്റ്റർ ചെയ്യുകയും സുവനീറിന് പരസ്യങ്ങളും ആശംസകളും സ്പോൺസർ ചെയ്യുകയും ചെയ്തു. ഊഷ്മളമായ സ്വീകരണത്തിനും ആത്മാർത്ഥമായ പ്രാർത്ഥനയ്ക്കും പിന്തുണയ്ക്കും വികാരി, ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർക്ക് കോൺഫറൻസ് ടീം നന്ദി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്, ഫാ. സണ്ണി ജോസഫ്, കോൺഫറൻസ് ഡയറക്ടർ (ഫോൺ: 718.608.5583) ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here