ഭിന്നശേഷി കുട്ടികള്‍ക്കായി ജീവിതം മാറ്റിവെച്ച പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഇന്ന് സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരം ഏറ്റു വാങ്ങും. ഇന്ന് (മാര്‍ച്ച് 21, ചൊവ്വ) വൈകുന്നേരം നാല് മണിക്ക് രാജ്ഭവനില്‍ വെച്ച നടക്കുന്ന ചടങ്ങില്‍ സംസ്ഥാന ഗവര്‍ണര്‍ പുരസ്‌കാരം സമ്മാനിക്കും. മുഖ്യമന്ത്രി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ‘കേരളശ്രീ’ പുരസ്‌കാരം ഇന്ന് 4 മണിക്ക് ഏറ്റുവാങ്ങുകയാണ്. ഇത്രയുംകാലം സ്‌നേഹം ചൊരിഞ്ഞുതന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി, കടപ്പാട്’ എന്ന് ഗോപിനാഥ് മുതുകാട് സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

വിവിധ മേഖലകളില്‍ സമൂഹത്തിന് സമഗ്ര സംഭാവനകള്‍ നല്‍കിയിട്ടുള്ള വിശിഷ്ട വ്യക്തികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമാണ് കേരള പുരസ്‌കാരം. വര്‍ഷത്തില്‍ അഞ്ച് പേര്‍ക്കാണ് കേരള പുരസ്‌കാരം സമ്മാനിക്കുന്നത്.

‘കേരള ജ്യോതി’, ‘കേരള പ്രഭ’, ‘കേരള ശ്രീ’ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ നല്‍കുക. പുരസ്‌കാരങ്ങളുടെ എണ്ണവും വിവരവും വിജ്ഞാപനം ചെയ്ത് എല്ലാവര്‍ഷവും ഏപ്രില്‍ മാസം പൊതുഭരണ വകുപ്പ് നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കും. പുരസ്‌കാരം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പ്രഖ്യാപിക്കും. കേരള ജ്യോതി പുരസ്‌കാരം വര്‍ഷത്തില്‍ ഒരാള്‍ക്കാണ് നല്‍കുക. കേരള പ്രഭ പുരസ്‌ക്കാരം രണ്ടുപേര്‍ക്കും കേരളശ്രീ പുരസ്‌കാരം അഞ്ചുപേര്‍ക്കും നല്‍കും. പ്രാഥമിക, ദ്വിതീയ സമിതികളുടെ പരിശോധനക്കു ശേഷമാണ് അവാര്‍ഡ് സമിതി പുരസ്‌കാരം നിര്‍ണയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here