Sunday, October 1, 2023
spot_img
Homeന്യൂസ്‌അമേരിക്കമക്‌ഡൊണാള്‍സ് നൂറു കണക്കിനു ജീവനക്കാരെ പിരിച്ചു വിടും; തുടരുന്നവര്‍ക്കു ശമ്പളം കുറയും

മക്‌ഡൊണാള്‍സ് നൂറു കണക്കിനു ജീവനക്കാരെ പിരിച്ചു വിടും; തുടരുന്നവര്‍ക്കു ശമ്പളം കുറയും

-

മക്‌ഡൊണാള്‍സ് കോര്‍പറേറ്റ് ഓഫിസുകളില്‍ നൂറു കണക്കിനു ജീവനക്കാരെ പിരിച്ചു വിടുന്നു. ജോലിയില്‍ തുടരുന്നവര്‍ക്കു ശമ്പളവും ആനുകൂല്യങ്ങളും കുറയും. പുനഃസംഘടനയുടെ ഭാഗമാണിതെന്നു കമ്പനി പറയുന്നു. വോള്‍ സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട മക്‌ഡൊണാള്‍സ് ഇമെയിലുകളില്‍ പറയുന്നത് കമ്പനി ഫീല്‍ഡ് ഓഫിസുകള്‍ അടുത്ത മാസങ്ങളില്‍ അടയ്ക്കും എന്നാണ്.

ദേശീയ തലത്തില്‍ ഒരു കേന്ദ്ര ഓഫിസില്‍ നിന്നാവും 10 ഫീല്‍ഡ് ഓഫീസുകളുടെയും സേവനങ്ങള്‍ നിയന്ത്രിക്കുക. മക്‌ഡൊണാള്‍ഡ്‌സ് യുഎസ്എ യുടെ പ്രസിഡന്റ് ജോ എര്‍ലിംഗര്‍ അയച്ച ഈമെയിലില്‍ പറയുന്നത് കമ്പനിയുടെ ബ്രാന്‍ഡ് എക്കാലത്തെയും പോലെ മികച്ചു തന്നെയാണു നില്‍ക്കുന്നതെങ്കിലും ബിസിനസ് സങ്കീര്‍ണമായി എന്നാണ്.

പതിറ്റാണ്ടുകള്‍ കമ്പനിയില്‍ പ്രവര്‍ത്തിച്ച എക്‌സിക്യൂട്ടീവുമാര്‍ പലരും ഇപ്പോള്‍ പുറത്തു പോകുന്നു. മക്‌ഡൊണാഡ്‌സില്‍ ഒട്ടേറെ ജീവനക്കാര്‍ പുതിയ ചുമതലകള്‍ ഏറ്റെടുക്കുമെന്നും പലര്‍ക്കും കയറ്റം കിട്ടുമെന്നും റിപ്പോര്‍ട്ടുണ്ട്. ലോകമൊട്ടാകെ 150,000 ജീവനക്കാരാണ് അവര്‍ക്കുള്ളത്. അതില്‍ 70% അമേരിക്കയ്ക്കു പുറത്താണ്. ഫ്രാഞ്ചൈസികളില്‍ ജോലി ചെയ്യുന്ന രണ്ടു മില്യണ്‍ ജീവനക്കാരെ പിരിച്ചുവിടല്‍ ബാധിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: