ശ്രീകുമാർ ഉണ്ണിത്താൻ

ഫൊക്കാന പ്രസിഡന്റ് ബാബു സ്റ്റീഫനെ പ്രസിഡന്റ് ഓഫ് കേരളാ കാത്തലിക് ബിഷപ്പ് കോൺഫ്രറൻസ് ആൻഡ് മേജർ അർച്ചബിഷപ്പ്‌ ഓഫ് തിരുവനന്തപുരം His Beatitude Baselios Cardinal Cleemis Catholicos തിരുമേനി  ആദരിച്ചു .  ഇന്ത്യയിലെയും  വിദേശത്തുമുള്ള പന്ത്രണ്ട് തിരുമേനിമാർ പങ്കെടുത്തിരുന്ന സദസ്സിൽ  ആണ് ഡോ. ബാബു സ്റ്റീഫൻ   സ്വീകരണം ഏറ്റുവാങ്ങിയത് . ഈ  അവസരത്തിൽ  ഡോ. ഫിലിപ്പ്  മാർ സ്റ്റീഫനോസ് ( ദി ബിഷപ്പ് ഓഫ് US  and  Canada ) ഡോ. ബാബു സ്റ്റീഫന്റെ  ചാരിറ്റി  പ്രവർത്തങ്ങളിൽ പ്രശംസിക്കുകയും  അദ്ദേഹം    കാരുണ്യസ്പർശം അർഹിക്കുന്നവരിൽ  എത്തിക്കുന്നതിൽ അതീവ ശ്രദ്ധാലു ആണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

പ്രവാസ ലോകത്തും ഒപ്പം നാട്ടിലും  സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമാണ്
ഡോ . ബാബു സ്റ്റീഫൻ.  ഫൊക്കാനയുടെ പ്രസിഡന്റ് ആയതിന്  ശേഷം ഫൊക്കാനയുടെ പ്രവർത്തനങ്ങളിൽ  വളരെ  മാറ്റങ്ങൾ വരുത്തുകയും അമേരിക്കയിലും കേരളത്തിലും  പല പുതിയ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്തുവരുന്നു.പാവപ്പെട്ടവരെ സഹായിക്കുന്ന കേരളത്തിലെ പല പദ്ധതികളിലും ബാബു സ്റ്റീഫന്റെ പ്രവർത്തനങ്ങൾ  പ്രശംസിനിയമാണെന്ന് ഡോ. ഫിലിപ്പ്  മാർ സ്റ്റീഫനോസ് അഭിപ്രായപ്പെട്ടു.

ഡോ.ബാബു സ്റ്റീഫൻ ഫൊക്കാനാ പ്രസിഡന്റ് ആയശേഷം നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകുന്നത് .ബിസിനസ് രംഗത്ത് സജീവമായ അദ്ദേഹത്തിന്റെ പിതാവ് ജോർജ് ജോസഫ് കേരളത്തിലെ അറിയപ്പെടുന്ന ഏലം എസ്റ്റേറ്റ് ഉടമയായിരുന്നു. ഇന്ത്യ മുഴുവൻ ബിസിനസ് സംബന്ധമായ യാത്രകളിലെല്ലാം ചെറുപ്പം മുതൽക്ക് ഡോ.ബാബു സ്റ്റീഫനും പിതാവിനൊപ്പം ഉണ്ടായിരുന്നു .പിന്നീട് ഡോ. ബാബു സ്റ്റീഫൻ   അമേരിക്കയിൽ എത്തി റിയൽ എസ്റ്റേറ്റ്, ഹെൽത്ത് കെയർ ബിസിനസിലും സജീവമായി. വാഷിംഗ്ടൺ ഡി.സിയിൽ നിന്ന് എം.ബി.എ യും 2006 ൽ പി എച്ച് ഡിയും കരസ്ഥമാക്കുകയും ചെയ്തു.

ഇന്ത്യൻ കൾച്ചറൽ ഏകോപന സമിതിയുടെ പ്രസിഡന്റ്, യുണൈറ്റഡ് സ്റ്റേറ്റ് കോൺഗ്രസ് ഉപദേശക സമിതി അംഗം, ഫെഡറേഷൻ ഓഫ് ഇന്ത്യൻസ് ഇൻ അമേരിക്ക റീജിയണൽ വൈസ് പ്രസിഡന്റ്, അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ ഇൻ അമേരിക്കയുടെ പ്രസിഡന്റ് എന്നീ നിലകളിലെ പ്രവർത്തനം ഫൊക്കാനയെ ആഗോളതലത്തിൽ അവതരിപ്പിക്കുന്നതിന് അദ്ദേഹത്തിന് മുതൽക്കൂട്ടാവും. ഡെമോക്രാറ്റിക് പാർട്ടിയുടെ വക്താവായ അദ്ദേഹം  വാഷിംഗ്ടൺ ഡി.സി മേയറുടെ ആദരവ് സ്വീകരിച്ചിട്ടു ണ്ട്. അമേരിക്കയിലെ മികച്ച ബിസിനസ് സംരംഭകരെ മാത്രം ഉൾപ്പെടുത്തി വാഷിംഗ്ടൺ ഡി സി മേയർ നടത്തിയ ചൈനാ യാത്രാ സംഘത്തിൽ പ്രത്യേകക്ഷണിതാവായി ഡോ.ബാബു സ്‌റ്റീഫനും ഉണ്ടായിരുന്നു.

സ്വന്തം ബിസിനസ് സംരംഭമായ  ഡി.ഡി. ഹെൽത്ത് കെയർ ഐ.എൻ. സിയുടെ സി.ഇ. ഒ, എസ്.എം റിയാലിറ്റി എൽ.എൽ.സിയുടെ പ്രസിഡന്റുമാണ് അദ്ദേഹം ഇപ്പോൾ. ഈ തിളക്കമാർന്ന അനുഭവങ്ങളിൽ നിന്ന് അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ നേതൃത്വനിരയിലേക്ക് അദ്ദേഹം കടന്നു വന്നപ്പോൾ  കഴിഞ്ഞ നാല്പതു വർഷമായി ഫൊക്കാനയ്ക്ക് ഉണ്ടായിരുന്ന നേതൃത്വ  സംവിധാനത്തിന് ഭാവി മലയാളി തലമുറയ്ക്ക് ഉതകുന്ന തരത്തിൽ ഒരു പരിവർത്തനം ഉണ്ടാവുകയും ഫൊക്കാന ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിന് വഴിയൊരുക്കുകയും ചെയ്തു . 

LEAVE A REPLY

Please enter your comment!
Please enter your name here